ഫാ. സി. ഡി തോമസ് നിര്യാതനായി

ഫാ. സി. ഡി തോമസ് (കൊട്ടാരക്കര-പുനലൂർ ഭദ്രാസനം) കർത്താവിൽ നിദ്ര പ്രാപിച്ചു
അച്ചന്‍റെ രണ്ടു കിഡ്നിയും തകരാറിൽ ആയിരുന്നു. കിഡ്‌നി ട്രാൻസ്പ്ലാന്‍റേഷന് വിധേയനാകാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതശരീരം കൊട്ടാരക്കര ഗവ. ഹോസ്പിറ്റൽ മോർച്ചറിയിലാണ്. ഉച്ചക്ക് 12.30 മണിക്ക് ആയിരുന്നു
അന്ത്യം. കൊട്ടാരക്കര പുനലൂർ ഭദ്രസനത്തിൻറെ മുഖപത്രമായ “സ്നേഹദൂതൻ ” മാസികയുടെ ചീഫ് എഡിറ്റർ ആയ അദ്ദേഹം ദൈവസ്നേഹം ആയിരങ്ങൾക്ക് പകർന്നുനൽകിയ ഗുരുവാണ് .എഴുത്തുകാരൻ, ആദ്ധ്യാത്മിക പ്രഭാഷകൻ എന്നീനിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് .ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റും നിരവധി ആധ്യാത്മീക -ധാർമ്മിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .സയൻസിൽ മാസ്റ്റർ ബിരുദവും അധ്യാപക പരിശീലന ബിരുദവും നേടിയിട്ടുള്ള ഫാദർ സി.ഡി തോമസ് വടക്കോട് എൽ.പി.എസ് ,തലവൂർ ഡി.വി.എച്ച് .എസ് , കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജ്,പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത് .വേദശാസ്ത്രപഠനം കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നാണ് പൂർത്തിയാക്കിയത് .1997 വൈദീകനായി . “പൗരസ്ത്യതാരം ,സ്നേഹദൂതൻ ,മലങ്കരദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതി വരികയായിരുന്നു . ഓർത്തഡോക്സ് സഭയുടെ അൽമായ പരിശീലന പദ്ധതിയായ “ദിവ്യബോധനം “പാഠ്യപദ്ധതിയുടെ ഡയറക്ടർ ആയും പ്രവർത്തിക്കുകയായിരുന്നു .”ധ്യാനപീഠം , വിശ്വാസദീപ്തി ,നീരുറവ , വിസ്മരിക്കപ്പെട്ട വിശുദ്ധൻ , ശ്രീനാരായണഗുരുവിന്റെ നർമ്

ങ്ങൾ ,അച്ഛനും മേരികുട്ടിയും ,വചനവേദി , നർമ്മിഷ്ടൻ ,ധ്യാനദീപം തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രധാന ഗ്രന്ഥങ്ങളാണ് .ശവസംസ്ക്കാരം നവംബർ ഒന്നിന് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തും . രാവിലെ 10 മണിക്ക് വസതിയിൽ പ്രാർത്ഥന ആരംഭിക്കും.

ഭാര്യ വെഞ്ചേമ്പിൽ കോയിക്കമണ്ണിൽ അദ്ധ്യാപികയായ സാറാമ്മ .മക്കൾ സ്നേഹ സാറാ തോമസ് ,സോഫി സാറാ തോമസ് .