ഫാ. എം. റ്റി. തോമസ് നിര്യാതനായി. സുഖം ഇല്ലാതെ ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു.. മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രസന സെക്രട്ടറി ആയി പ്രവർത്തിച്ച അച്ചൻ കുവൈറ്റ് സെന്റ് .ഗ്രീഗോറിയോസ് മഹാ ഇടവകയിൽ 1982 മുതൽ 1996 വരെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററായും കൂടാതെ അങ്കമാലി ഭദ്രസനത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കുവൈറ്റ് എയർവെയിസിൽ ജീവനക്കാരനായിരിക്കെ, കൽക്കത്താ ഭദ്രസനത്തിന്റെ ഡോ. സ്തേഫാനോസ് മാർ തെവേദോസിയോസ് മെത്രാപ്പോലീത്തായിൽ നിന്നും കുവൈറ്റിൽ വെച്ച് 1995-ൽ വൈദീകപ്പട്ടം സ്വീകരിച്ച അച്ചൻ കൽക്കത്താ ഭദ്രാസനത്തിലും തുടർന്ന് അങ്കമാലി ഭദ്രാസനത്തിലും സേവനമനുഷ്ഠിക്കുകയുണ്ടായി.
അച്ചന്റെ ഭൗതികശരീരം ഓഗസ്റ്റ് 6, ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കോലഞ്ചേരി ട്രിനിറ്റി ഓൾഡ് ഏജ് ഹോമിലെ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് 1 മണിക്ക് ആലുവ കോളേജ് ഹിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തും. മലങ്കര സഭയുടെ അങ്കമാലി ഭദ്രസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്താ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Former Calcutta Diocesan Secretary Rev Fr M T Thomas departed to heavenly abode at 10.45 pm yesterday (04.8.2017). Funeral wil b on Sunday in Kerala.