കണ്ണ്യാട്ടു നിരപ്പ് സെന്റ് ജോൺസ് പള്ളിക്കേസിലും സുപ്രീംകോടതി വിധി ഓർത്തഡോൿസ് സഭയ്ക്ക് അനുകൂലം

കോട്ടയം: എറണാകുളം ജില്ലയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പളളിയും 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിച്ചു. കോലഞ്ചേരി കേസിലെ വിധി വരിക്കോലി, മണ്ണത്തൂര്‍, നെച്ചൂര്‍ പളളികള്‍ക്കും ബാധകമാണെന്ന് നേരത്തെ നല്‍കിയ വിധിന്യായത്തിനു സമാനമായ വിധിയാണ് കണ്യാട്ട് നിരപ്പ് പളളിയുടെ കാര്യത്തിലും പുറപ്പെടുവിച്ചിരിക്കുന്നത്.

കണ്യാട്ടുനിരപ്പ് പള്ളിക്കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അന്തിമ വിജയം ; സുപ്രീംകോടതി വിധി ബാധകം

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തില്‍പ്പെട്­ട കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഭരണ സമിതി തിരഞ്ഞെടുപ്പ് ആയി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂല ഉത്തരവ്.പള്ളി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനുള്ള യോഗ്യത ചോദ്യം ചെയ്തു ഓര്‍ത്തഡോക്സ് സഭ ആയിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.സഭാ ഭരണഘടന അംഗീകരിച്ച ഇടവകാംഗങ്ങള്‍ക്ക് മാത്രെമേ പൊതു യോഗത്തില്‍ പങ്കെടുക്കാനും വോട്ടവകാശത്തിനും അനുമതി നല്‍കാവൂവെന്ന ആവിശ്യം ബഹു.കോടതി അംഗീകരിച്ചു.

മലങ്കര സഭയുടെ പള്ളികളില്‍ സമാന്തര ഭരണം അനുവദനീയമല്ലെന്നായിര­ുന്നു മൂന്നാം സമുദായക്കേസില്‍ വിധി.നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍­ സുപ്ര

ംകോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടന കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് പള്ളികും ബാധകമാണെന്ന ഉത്തരവിനെതുടര്‍ന്ന് അവകാശികള്‍ക്ക് തിരിച്ചു കിട്ടി കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പരിശുദ്ധ സഭയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ദേവാലയമാണിത്.

കോലഞ്ചേരി കേസിലെ വിധി വരിക്കോലി, മണ്ണത്തൂര്‍, നെച്ചൂര്‍ പളളികള്‍ക്കും ബാധകമാണെന്ന് നേരത്തെ നല്‍കിയ വിധിന്യായത്തിനു സമാനമായ വിധിയാണ് കണ്യാട്ട് നിരപ്പ് പളളിയുടെ കാര്യത്തിലും പുറപ്പെടുവിച്ചിരിക്കുന്നത്. 2002 വരെ മലങ്കര സഭയില്‍ നിലവിലുളള എല്ലാ പളളികള്‍ക്കും ജൂലൈ 3 ലെ സുപ്രീം കോടതി വിധി ബാധകമാണെന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കെ വിധി നടപ്പിലാക്കുന്നതിന് സത്വരനടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആഹ്വാനം അനുസരിച്ച് സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഏവരും സഹകരിക്കണമെന്നും സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു