1. കോട്ടയം സുറിയാനി സിമ്മനാരി അച്ചുകൂടത്തില്‍ നിന്ന് നമസ്കാരക്രമം. മാര്‍ മാത്യൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ പ്രസിദ്ധീകരിച്ചു. 1845.
2. സ്തുതിചൊവ്വാകപ്പെട്ട സുറിയാനി ക്രിസ്ത്യാനിക്കാരുടെ നമസ്കാര ക്രമങ്ങള്‍. സുറിയാനിയില്‍ നിന്നു പരിഭാഷപ്പെടുത്തിയതു. മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യൊസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം കോട്ടയത്തെ സുറിയാനി സിമ്മനാരി അച്ചുകൂടത്തില്‍ അടിക്കപ്പെട്ടത. 1856.
3.
4. സ്തുതി ചൊവ്വാകപ്പെട്ട സുറിയാനി ക്രിസ്ത്യാനിക്കാരുടെ നമസ്കാര ക്രമങ്ങള്‍. സുറിയാനിയില്‍ നിന്നു പരിഭാഷപ്പെടുത്തിയത്. ഇത. മ. രാ. രാ. ചതുരങ്ക പട്ടണം കാളഹസ്തിയപ്പ മുതലിയാര്‍ അവര്‍കളുടെ മകന് കോഴിക്കോട സിവില്‍ സെഷന് കോടതി ശിരസ്തെദാര്‍ അരുണാചല മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തില്‍ അച്ചടിക്കപ്പെട്ടു. 1859-ാം വര്‍ഷം മാര്‍ച്ച് മാസം. പ്രിന്ടര് യശായാ.
5. സ്തുതിചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ കുര്‍ബ്ബാനക്രമത്തിന്റെ തര്‍ജ്ജിമ. കൊച്ചി വെസ്റ്റേണ്‍ സ്റ്റാര്‍ പ്രസ്സ്. 1869. യൗസേഫ് കത്തനാര്.
മുഖവുര
നമ്മുടെ പള്ളികളില്‍ കുറുബാനക്രമം ഭാഷപ്പെടുത്തിച്ചൊല്ലുന്നതു നടപ്പായി വരുന്നതുകൊണ്ടും അതില്‍ ജനങ്ങള്‍ ചൊല്ലെണ്ടുന്ന ഭാഗങ്ങള്‍ എന്തെന്നു മിക്കവരും അറിഞ്ഞിട്ടില്ലായ്കകൊണ്ടും പ്രതിവാക്യങ്ങള്‍ എല്ലാം ക്രമമായി ചൊല്ലാതെ ചില കുഴച്ചില്‍ വന്നുപോകുന്നതു തീരെ യുക്തമല്ലാത്തതിനാല് ആ കുറവു നികത്തുന്നതിലേക്കു ഈ ചെറിയ പുസ്തകം ഉപയോഗമാകും എന്നുള്ള വിചാരത്തോടു കൂടിയത്രെ ഞാന്‍ ഇതു പൊരുള്‍ തിരിച്ചിരിക്കുന്നതു. കുറുബാന തക്സാ മുഴുവന്‍ പരിഭാഷപ്പെടുത്തിയെങ്കിലെ മെല്പറഞ്ഞ കുറവിനു പൂര്‍ണ്ണപരിഹാരം വരൂ എന്നു ചിലര്‍ പറയുമായിരിക്കും. ആയതു ശരി തന്നെ എങ്കിലും അതിലെക്കുണ്ടാവുന്ന അദ്ധ്വാനവും പണച്ചിലവും ഹേതുവാല്‍ വളരെ സാധുക്കള്‍ അതില്‍നിന്നുണ്ടാകുന്ന ഉപകാരങ്ങള്‍ക്കു ഇതരന്മാരായി ഭവിക്കുകെ പാങ്ങുള്ളു എന്നു വരും. എന്നാല്‍ അത്യാവശ്യമായ ഭാഗങ്ങള്‍ മാത്രം എടുത്തു ഭാഷപ്പെടുത്തി അച്ചടിച്ചാല്‍ വില കുറഞ്ഞിരിക്കുന്നതാകയാല് എല്ലാപ്പടുതിയിലുമുള്ള ആളുകള്‍ക്കും ഉപയോഗമാകുമെന്നുള്ള ആന്തരത്തോടുകൂടെയാണ് ഈ മാതൃകയില്‍ ഇതു ചമെച്ചിരിക്കുന്നത്. ജനങ്ങളില്‍ പലര്‍ക്കും കീര്‍ത്തനങ്ങള്‍ പാടുന്നതില്‍ ഓഹരിക്കാരാകുന്നതിനു ആഗ്രഹമുള്ളതാകയാലും പരിഭാഷപ്പെടുത്തിയാല്‍ ലയം തെറ്റിപ്പോകുമെന്നു ശങ്കിച്ചും ചില കീര്‍ത്തനങ്ങള്‍ സുറിയാനിഭാഷയില് തന്നെ മലയാള അക്ഷരങ്ങളായി ഇതില്‍ ചെര്‍ത്തിട്ടുണ്ട്. ഇതിലെ പരിഭാഷ മൂലഭാഷയൊടു ഒത്തതാകയാല് നമ്മുടെ പള്ളികളില്‍ എല്ലാടത്തും ഇതു സ്വീകരിച്ചു ഉപയോഗമാക്കിക്കൊള്ളുമെന്നുള്ള ആഗ്രഹത്തൊടു കൂടെ ഇതു അച്ചടിപ്പിച്ചിരിക്കുന്നു.
എന്ന 1869 സെപ്ടെമ്പ്ര 15-നു
മാ. യൊസെഫു കത്തനാര്
6.
7. യാക്കോബായ സുറിയാനി കുര്‍ബാനക്രമം. നി.വ.ദി.ശ്രീ. മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ അനുമതിയോടുകൂടി സുറിയാനിയില്‍ നിന്നു തര്‍ജ്ജിമ ചെയ്യപ്പെട്ടത്. മലയാള മനോരമ കമ്പനി (ക്ലിപ്തം), കോട്ടയം 1898
മുഖവുര
ഈ ചെറിയ പുസ്തകം വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്ന ശുശ്രൂഷ ക്കാരുടെയും ജനങ്ങളുടെയും ഉപയോഗത്തെ ഉദ്ദേശിച്ചു പ്രസിദ്ധപ്പെടുത്തുന്നതാകുന്നു. കുര്‍ബ്ബാനയില്‍ പട്ടക്കാര്‍ ചൊല്ലുവാനുള്ള ഭാഗങ്ങളില്‍ എല്ലാ ക്രമങ്ങളിലും ഒന്നുതന്നെ ആയിട്ടുള്ള പരസ്യപ്രാര്ത്ഥനകള് മുതലായവ കൂടി ഇതില്‍ സമയനിശ്ചയത്തിനുവേണ്ടി അവിടവിടെ തര്‍ജ്ജിമ ചെയ്തു ചേര്‍ത്തിട്ടുള്ളതു പട്ടക്കാര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണു.
ഇതില്‍ സുറിയാനിയില്‍ പദ്യസ്വരൂപമായിട്ടുള്ള എല്ലാ ഭാഗങ്ങളും മൂലാനുരൂപങ്ങളായ വൃത്തങ്ങളില്‍ തന്നെ ഉണ്ടാക്കുക, വാചകങ്ങള്‍ പരിശോധിക്കുക, പകര്പ്പെഴുതുക, അച്ചടിപ്പിക്കുക മുതലായവയില്‍ സഹായിച്ചിട്ടുള്ള കണ്ടത്തില്‍ ഈപ്പന് ഗീവറുഗീസ് അവര്‍കളെയും ഇടവഴിക്കല്‍ മാത്തു പീലിപ്പോസു അവര്‍കളെയും കുറിച്ചു ഞങ്ങള്‍ ഏറ്റവും കൃതജ്ഞന്മാര്‍ ആയിരിക്കുന്നു.
മലങ്കര ഇടവകയുടെ നി.വ.ദി.ശ്രീ. മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ അനുമതിയോടുകൂടി മാര്‍ ദീവന്നാസ്യോസ് സിമ്മനാരി കമ്മിട്ടിയുടെ ചിലവിന്മേല് അച്ചടിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകത്തിനു പിന്നാലെ പ്രാര്‍ത്ഥനാക്രമങ്ങള്‍ മുതലായവയും ഓരോന്നോരോന്നായി തര്‍ജ്ജിമ ചെയ്തുവരുന്നവ പ്രസിദ്ധപ്പെടുത്തുവാന്‍ തയ്യാറുള്ള വിവരവും ഈ അവസരത്തില്‍ പ്രസ്താവിച്ചുകൊള്ളുന്നു.
മലങ്കര മല്പാന്മാര് വട്ടശ്ശേരില്‍ ഗീവറുഗീസു കത്തനാരു
കോനാട്ട് മാത്തന് കത്തനാരു
കോട്ടയം
1898 മകരം
8.
9. യാക്കോബായ സുറിയാനി കുര്‍ബ്ബാനക്രമം. സുറിയാനി ഭാഷയില്‍ നിന്നു തര്‍ജ്ജിമ ചെയ്തത്. മൂന്നാം പതിപ്പ്. മലയാള മനോരമ കമ്പനി (ക്ലിപ്തം) കോട്ടയം (1901)
10. ക്യംതാ പ്രാര്‍ത്ഥനാക്രമം (കുര്‍ബ്ബാനക്രമം ചേര്‍ന്നത്). സുറിയാനിയില്‍ നിന്നു തര്‍ജ്ജിമ. മലയാളമനോരമ കമ്പനി (ക്ലിപ്തം) കോട്ടയം. 1902
വി. കുര്‍ബ്ബാന ഗീതങ്ങള്‍ മലയാളത്തില്‍ ആദ്യം പരിഭാഷപ്പെടുത്തിയത് പ. പരുമല തിരുമേനിയാണ്. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള അത് പരിഷ്ക്കരിച്ചു. 1902-ല്‍ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച ക്യംതാ നമസ്ക്കാരക്രമം-വി. കുര്‍ബ്ബാനക്രമം എന്ന ഗ്രന്ഥത്തിന്റെ ആമുഖമാണ് താഴെ കൊടുത്തിരിക്കുന്നത്. 1954-ല്‍ മനോരമ പ്രസിദ്ധീകരിച്ച പതിപ്പില്‍ നിന്നാണിത് എടുത്തിരിക്കുന്നത്. പിന്നീട് ക്യംതാ നമസ്ക്കാരക്രമം-വി. കുര്‍ബ്ബാനക്രമം എന്ന ഗ്രന്ഥത്തില്‍; സ്ലീബാ നമസ്ക്കാരക്രമം ചേര്‍ത്ത് വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ചു വന്ന കൃതിയാണ് ഇപ്പോള്‍ എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു വരുന്ന വി. കുര്‍ബ്ബാനക്രമം. മാത്യൂസ് മാര്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതല്‍ ആദ്യ പരിഭാഷകരുടെ പേരുകളും വിജ്ഞാപനവും ഒഴിവാക്കിയതു മൂലം പ. പരുമല തിരുമേനി, പ. വട്ടശ്ശേരില്‍ തിരുമേനി, കോനാട്ട് മാത്തന് മല്പാന് എന്നിവരുടെ സംഭാവനകള്‍ തമസ്ക്കരിക്കപ്പെട്ടു.
പ. വട്ടശ്ശേരില്‍ തിരുമേനി, കോനാട്ട് മാത്തന് മല്പാന് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ആമുഖം കാണുക.
11.
12.






