മലങ്കര സഭയിലെ തര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൈക്കൊളേളണ്ട നടപടികളില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (പ്രസിഡന്‍റ്), യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത (കണ്‍വീനര്‍) ഫാ. ഡോ. എം. ഒ. ജോണ്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം, ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോണ്‍ സി. ചിറത്തലാട്ട്, അഡ്വ. റോഷന്‍ ഡി. അലക്സാണ്ടര്‍ എന്നിവരടങ്ങിയ ഉപസമിതി രൂപീകരിച്ചു. സഭാസമാധാനം പുന:സ്ഥാപിക്കുന്നതിനായി വിവിധ രംഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങളും ഈ സമിതി പരിഗണിക്കും. സമിതിയുടെ യോഗം ജൂലൈ 16 ഞായറാഴ്ച്ച 5 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേരും.