കോട്ടയം: മലങ്കരസഭയുടെ പള്ളികളും സ്വത്തും വിദേശമേല്‍ക്കോയ്മയുടെ പേരില്‍ പിടിച്ചടക്കാന്‍ ഉള്ള ശ്രമത്തെ വിശ്വാസ തര്‍ക്കം എന്ന പേരില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. ഇരുവിഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉള്ള എല്ലാ വര്‍ഷവും സമ്മേളിക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുടെ പൊതുവേദിയില്‍ ആണ് വിശ്വാസപരമായ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
3-ന് സുപ്രീംകോടതി നല്‍കിയിരിക്കുന്ന വിധിതീര്‍പ്പ് 1934-ലെ അംഗീകരിക്കപ്പെട്ട സഭാ ഭരണഘടനയ്ക്ക് വിധേയമായി രണ്ടു വിഭാഗങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ്. അതിന് വിരുദ്ധമായി സത്യത്തിന് ചേരാത്ത പ്രസ്താവനകള്‍ ഇറക്കി വിശ്വാസികളെ വഞ്ചിക്കാതിരിക്കുവാന്‍ നേതൃസ്ഥാനികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.