മാര്‍ സേവേറിയോസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭദ്രാസന വൈദീകരുടെ നേതൃത്വത്തിൽ നല്‍കിയ സ്വീകരണം.
സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ, കോലഞ്ചേരിയിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. കണ്ടനാട് വെസ്‌റ്റ് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ സേവേറിയോസിന്റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ചത്. പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹം കാവലുണ്ടായിരുന്നു. അതേസമയം, ഓര്‍ത്തഡോക്‌സ് സഭയുടെ അടിയന്തര സൂനഹദോസ് നാളെ കോട്ടയത്ത് ചേരും. സുപ്രീംകോടതി വിധിയോടെ അവകാശം ലഭിച്ച പള്ളികളിലെ ഭരണവിഷയത്തിലുള്ള നയരൂപീകരണമാകും പ്രധാന അജണ്ട.
https://www.facebook.com/OcymKolencheryUnit/videos/1412439058840158/
മാര്‍ സേവേറിയോസിന് കോലഞ്ചേരി പള്ളിയില്‍ നല്‍കിയ സ്വീകരണം





