നെച്ചൂര്‍ പള്ളി വിധിയെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളികള്‍ 1934 ലെ സഭാ ഭരണഘടന                 അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പളളികള്‍ സംബന്ധിച്ചു പുറപ്പെടുവിച്ച വിധി നെച്ചൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പളളിക്കും ബാധകമാണെന്ന് സുപ്രീം കോടതിവിധിച്ചത് സര്‍വ്വാത്മനസ്വാഗതം ചെയ്യുന്നു എന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ഇന്ത്യയിലെ അത്യൂന്നത നീതിന്യായ പീഠത്തിന്‍റെ വിധി ന്യായങ്ങള്‍ പാലിക്കാനും നിയമവാഴ്ച്ച ഉറപ്പ് വരുത്താനും ബാദ്ധ്യതയുളള അധികൃതര്‍ അതിനു വേണ്ട സത്വര നടപടികള്‍ കൈക്കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1934 ലെ സഭാ ഭരണഘടനയും സുപ്രീ

കോടതി വിധിയും അടിസ്ഥാനമാക്കി സഭയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഏവരും സഹകരിക്കണമെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സഭാംഗങ്ങള്‍ തയ്യാറാകണമെന്നും അഡ്വ. ബിജു ഉമ്മന്‍  ആഹ്വാനം ചെയ്തു.

അഭിഭാഷകരായ ചാര്‍ദാര്‍ ഉദയസിങ്, പി.എസ് സുധീര്‍, റോഹിത് മാമ്മന്‍ അലക്സ്, പോള്‍ കുര്യാക്കോസ് എന്നിവരാണ് ഈ കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി                   ഹാജരായത്.