ഒാര്‍ത്തഡോക്സ് സഭ മാതൃകയായി

ദൈവസ്നേഹത്തിന്റെ തിരി കെടാതെ സൂക്ഷിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

കോലഞ്ചേരി: ഒാര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ നിന്നും വിധിയുണ്ടായിട്ട് കൂടി യാക്കോബായ വിശ്വാസിയുടെ മരണാനന്തര ശുശ്രൂഷയ്ക്കായി പള്ളി തുറന്നു കൊടുത്ത് കോലഞ്ചേരി ഒാര്‍ത്തഡോക്സ് പള്ളി അധികൃതര്‍ മാതൃകയായി. സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന പ്രചരണം വ്യാപകമായി നടന്നിരിക്കെ ഒൗചിത്യപൂര്‍വ്വം ഒാര്‍ത്തഡോക്സ് സഭ കൈക്കൊണ്ട നടപടി പരക്കെ പ്രശംസ നേടിയിട്ടുണ്ട്.