കുവൈറ്റ് : 2017-22 കാലയളവിലേക്കുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ കല്ക്കത്താ ഭദ്രാസന കൗൺസിൽ അംഗമായി എബ്രഹാം സി. അലക്സിനെ, ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു.
പത്തനംതിട്ട ചെന്നീർക്കര സ്വദേശിയും, തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദിസ്താ ഇടവകാംഗവുമായ എബ്രഹാം, നിലവിൽ കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സെക്രട്ടറി കൂടിയാണ്.


