ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം

തിരുവനന്തപുരം .ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം .
ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ .ഗസ്റ്റ് ഹൌസിൽ നടന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,
ഉന്നയിച്ച വിഷയങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശ്രി .പിണറായി വിജയൻ ഉറപ്പ് നൽകി ഉന്നയിച്ച പ്രധാന വിഷയങ്ങൾ .
റബ്ബർ കർഷകരെസംരക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കുക ,റബ്റൈസ്ഡ്റോഡ് നിർമമാണം പ്രോത്സാഹിപ്പിക്കുക .
പരിവർത്തിത ക്രൈസ്തവ നാടാർ സമൂഹത്തിനു സംവരണം ഉറപ്പുവരുത്തുക .
ദേവാലയനിർമ്മാണങ്ങൾക്കും സെമിത്തേരി നിർമ്മാണ ,സംരക്ഷണത്തിനും തടസ്സമുണ്ടാകാതെ നടപടികൾ സ്വീകരിക്കുക .
മദ്യനയം പ്രായോഗിക വിശകലന ബുദ്ധിയോടെ പുനർവിചിന്തനം നടത്തുക.
സ്‌കൂൾ കോളേജ് കാമ്പസുകളിൽ വിദ്യാർത്ഥികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുക
അമേരിക്ക ,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ പോലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിലുള്ള സർക്കാരിന്റെ ചുവടുവയ്പ് അഭിനന്ദനാർഹമാണെന്നും തിരുമേനി ഓർമ്മിപ്പിച്ചു.അടൂർ ഭദ്രാസനാധിപൻ അഭി.ഡോ .സഖറിയാസ് മാർ അപ്രേം ,അസ്സോസ്സിയേഷൻ സെക്രട്ടറി അഡ്വ .ബിജു ഉമ്മൻ ,തിരുവനന്തപുരം മാർ ദിയസ്കോറോസ് കോളേജ് ഓഫ് ഫാർമസി അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു നൈനാൻ എന്നിവർ പങ്കെടുത്തു .