കാതോലിക്കേറ്റ് ന്യൂസ് : അലക്സാന്ത്രിയെയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസിന് ലോകപ്രശസ്തമായ “യൂണിറ്റി ഓഫ് ഓര്‍ത്തഡോക്സ് ” പുരസ്ക്കാരം ലഭിച്ചു. പീഡനങ്ങള്‍ക്ക് നടുവിലും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ സമൂഹത്തിന് നല്‍കുന്ന മാതൃക പരിഗണിച്ചാണ് പുരസ്ക്കാരം. മോസ്ക്കോയിലെ ക്രൈസ്റ്റ് ദ് സേവ്യര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ പുരസ്ക്കാരം സമ്മാനിച്ചു.