ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ഊഷ്മള വരവേല്‍പ്പ്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുറിയാനി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കാനായി എത്തിയ മലങ്കര സഭാ മുന്‍ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ദുബായ് അന്തര്‍ദേശീയ വിമാന താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. ഇടവക വികാരി റവ. ഫാ. ഷാജി മാത്യൂസ്, സഹവികാരി റവ. ഫാ. സജു തോമസ്, എന്നിവര്‍ നേതൃത്വംനല്കി. പാരീഷ് യൂത്ത് മീറ്റിനോടനുബന്ധിച്ചു ജൂണ്‍ 2–ാ൦ തീയതി രാവിലെ 7:30 മുതല്‍ സുറിയാനി കുര്‍ബാന നടത്തപ്പെടും.