മലങ്കര സഭാ സ്ഥാനികളെ ആദരിച്ചു

 

കുവൈറ്റ്‌ : സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥികളായി കുവൈറ്റിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോൺ, സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരെ ആദരിച്ചു.

26-നു വൈകിട്ട്‌ കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ ചേർന്ന്‌ സംഘടിപ്പിച്ച ചടങ്ങിനു സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരി വെരി റവ. തോമസ്‌ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ സ്വാഗതവും, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം ബാബു വർഗ്ഗീസ്‌ നന്ദിയും പ്രകാശിപ്പിച്ചു. സെന്റ്‌ തോമസ്‌ പഴയപള്ളി വികാരി ഫാ. അനിൽ വർഗ്ഗീസ്‌, സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക വികാരി ഫാ. സഞ്ചു ജോൺ, മഹാ ഇടവക സഹവികാരി ഫാ. ജേക്കബ്‌ തോമസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.

വെരി റവ. ഹബീബ്‌ റമ്പാൻ, ഫാ. മാത്യൂ കൊലമല, വിവിധ ഇടവകകളിൽ നിന്നുള്ള മലങ്കര അസ്സോസിയേഷൻ അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഇടവകകളുടെ ഭാരവാഹി കൾ, അത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം ഷാജി ഇലഞ്ഞിക്കൽ, മുൻ സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജെയ്സൺ വർഗ്ഗീസ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.