ഡാളസ് (ടെക്സാസ്): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ സ്നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി.
ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മെത്രാപ്പൊലീത്തായെ സ്വീകരിക്കാന്‍ ഡാളസ്സിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി സഭാ വിശ്വാസികള്‍ എത്തിയിരുന്നു.
ഗാര്‍ലന്‍റ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ സി.ജി.തോമസ്, ഡാളസ്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി റവ.ഫാ.രാജു എം. ദാനിയേല്‍, എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി മെത്രാപ്പൊലീത്തായെ സ്വീകരിച്ചു.
ദീര്‍ഘകാലത്തിനു ശേഷംമുള്ള തന്‍റെ അമേരിക്കന്‍ പര്യടനത്തില്‍ ഡാളസ്സ്ഫോര്‍ട്ട്വര്‍ത്തിലെ വിശ്വാസിസമൂഹം തനിക്ക് നല്‍കിയ ഊഷ്മളമായ വരവേല്‍പ്പിനു മെത്രാപ്പൊലീത്താ നന്ദി പ്രകാശിപ്പിച്ചു.
ഹ്വസ്വസന്ദര്‍ശാനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്താ ഗാര്‍ലന്‍റ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഹാശാവാര ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും. കൂടാതെ ഡാളസ്സ്ഫോര്‍ട്ട്വര്‍ത്തിലെ വിവിധ ദേവാലയങ്ങളും മെത്രാപ്പൊലീത്താ സന്ദര്‍ശിക്കും.