ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അത്മായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം. മൂന്നാം മണി നമസ്‌കാരത്തിനു ശേഷം പള്ളിയകത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പൂച്ചെണ്ട് നല്‍കി മലങ്കരയുടെ പുതിയ അത്മായട്രസ്റ്റി ശ്രീ. ജോര്‍ജ്ജ് പോളിനെ അനുമോദിച്ചു. പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലൊസ് ജോര്‍ജ്ജ് പോളിനെ സദസ്സിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഫാ. കെ.വി.ജോസഫ് റമ്പാന്‍, ഫാ.എ.ജി. ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, ഫാ. അലക്‌സാണ്ടര്‍ വട്ടക്കാട്ട്, കൊച്ചിയിലെ നിര്‍ദ്ദിഷ്ട ഓര്‍ത്തഡോക്‌സ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബിജു പി. തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.