കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട് ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയും, കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനും, എം.ജി. യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ മന:ശാസൃതത്തിൽ ഗവേഷണ വിദ്യാർത്ഥിയുമായ റവ. ഫാ. റിഞ്ചു പി. കോശി കുവൈറ്റിൽ എത്തിച്ചേർന്നു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പി നോടനുബന്ധിച്ച് നടത്തുന്ന കൺവൻഷനും, ധ്യാനയോഗത്തിനും നേതൃത്വം നല്കുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ് നൽകി.
കൂടുതൽ വിവരങ്ങൾക്ക് 99552019 / 66789105 / 97204351 / 97542844 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.