Karunya Yanam. M TV Photos
കോട്ടയം: ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന ‘കാരുണ്യയാനം’ സമ്മേളനം ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നടന്നു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. റ്റി. ജെ. ജോഷ്വാ, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. സി. സി. ചെറിയാന്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം, ഫാ. ഡോ. ജേക്കബ് മാത്യു, ഡീ. ജോബ് സാം മാത്യു എന്നിവര്‍ പ്രസംഗിച്ചു.