മാങ്ങാനം എബനേസര്‍ പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

 

മാങ്ങാനം എബനേസര്‍ ഓര്‍ത്തഡോക്സ് പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  നൂറുമേനി എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ആഘോഷ പരിപാടികളില്‍ സാമൂഹ്യക്ഷേമ പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തും.
കോട്ടയം നഗരപരിധിയിലെ പഴക്കം ചെന്ന ഓര്‍ത്തഡോക്സ് ദേവാലയമായ എബനേസര്‍ പളളി 1946 മുതല്‍ 1952 വരെ കാതോലിക്കായുടെ ആസ്ഥാനമായിരുന്നു. കൂടാതെ സഭാ കേന്ദ്ര ഓഫീസ്, മലങ്കര മാസിക ഓഫീസ്, മര്‍ത്തമറിയം സമാജം ആദ്യ കേന്ദ്ര ഓഫീസ് എന്നിവ വിവിധ കാലഘട്ടങ്ങളില്‍ പളളിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.