കാര്‍ഷിക ആവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. 21 ഭദ്രാസനങ്ങളില്‍ നിന്നായി 354 പേര്‍ക്ക് സഹായ വിതരണം നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി .വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി ശ്രീ.എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് , ശ്രീ. രവി ഡി. സി, ശ്രീ. എ.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.