മലങ്കര ഓർത്തോഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭി. പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ മാവേലിക്കര ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽവെച്ച് ആചരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടന്നു. തിരുവനന്തപുരം ഐ. എസ്. ആർ.ഓയുടെ വിക്രം സാരാഭായി സ്പേസ് സെന്റർ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.
മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡ് പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്ന് ഡോ. ബിജു ജേക്കബ് ഏറ്റുവാങ്ങി. തുടർന്ന് അഭി. പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ മെറിറ്റ് അവാര്‍ഡ്, മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡ്, മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എന്നിവയുടെ വിതരണം നടന്നു. ആശിർവാദം, കൈമുത്ത്, കൊടിയിറക്ക്. നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.