നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനം

mgocsm_nilackal

നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനവും, 2016 – 17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, മിഷനറി ഫോറം കേന്ദ്രതല ഉദ്ഘാടനവും, വയലത്തല ഡിസ്ട്രിക്ട് സമ്മേളനവും 2016 ജൂലൈ 31-ന് ഞായറാഴ്ച കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. “Ten Rules for Young People” എന്ന വിഷയത്തില്‍ തിരുവനന്തപുരം സ്റ്റുഡന്‍റ് സെന്‍റര്‍ ഡയറക്ടര്‍ റവ. ഫാ.ഗീവര്‍ഗ്ഗീസ് മേക്കാട്ട് ക്ലാസ്സ് നയിക്കുകയും ചെയ്തു.