ഫാ. വർഗീസ് പി. ജോഷ്വയ്ക്ക്  കുവൈറ്റിൽ   ഊഷ്മള സ്വീകരണം: ഓ.വി.ബി.എസ്  നാളെ  മുതൽ

fr vpj

              കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  ന് നേത്രുത്വം  നൽകുവാൻ  ഫാ : വർഗീസ് പി .ജോഷ്വ  കുവൈറ്റിൽ  എത്തി .മലങ്കര ഓർത്തഡോൿസ്‌ സഭയുടെ  കുട്ടികൾക്കായുള്ള അവധിക്കാല വിശ്വാസ   പരിശീലന പദ്ധതി  ആണ് ഓ .വി .ബി . എസ്   എന്ന  ഓർത്തഡോൿസ്‌ വെക്കേഷൻ ബൈബിൾ സ്കൂൾ.
                    കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ മൂന്നാം  ഓ .വി .ബി . എസ് ആണ് ജൂണ്‍ 22  മുതൽ ജൂലൈ 1  വരെ നടക്കുക.വൈകിട്ട്  4.30 മുതൽ 7.30 വരെയാണ് ക്ലാസുകൾ  .അബ്ബാസിയ  യു .എ .ഇ . എക്സ്ചേഞ്ചിനു സമീപം ഉള്ള   സെ . ജോണ്‍സ്  ഹാൾ  ആണ് വേദി .”ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം”(യോഹന്നാൻ 4:24) ” ആണ്  വർഷത്തെ  ചിന്താവിഷയം  .കുട്ടികൾക്കായുള്ള  അവധിക്കാല വിശ്വാസ   പരിശീലന പദ്ധതിയിൽ  വിജ്ഞാനത്തിനും  വിനോദത്തിനും മുൻഗണന  നൽകിയുള്ള   കഥകൾ,പാട്ടുകൾ ,ക്ലാസുകൾ , ആക്ഷൻ സോങ്ങ് , മറ്റ് വിനോദ പരിപാടികൾ  എന്നിവ ഉൾപെടുതിയാണ് ക്രമീകരിചിരിക്കുനത് .
        രാവിലെ കുവൈറ്റിൽ  എത്തിയ ഫാ : വർഗീസ് പി .ജോഷ്വയ്ക്ക്  ഇടവക  വികാരി ഫാ. സഞ്ജു ജോണിന്റെ നേതൃത്വത്തിൽ    വിമാനത്താവളത്തിൽ സ്വീകരണം നൽകി .മാവേലിക്കര സ്വദേശിയായ ഇദ്ദേഹം നിലവിൽ മലങ്കര സഭയിലെ ആരാധനാ സംഗീത വിഭാഗമായ   ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്‌ കൽകട്ട ഭദ്രാസന ഉപാധ്യക്ഷനായും  ബിലാസ്പൂർ സെൻറ് ഗ്രീഗോറിയോസ് ഇടവക വികാരിയായും  പ്രവർത്തിക്കുന്നു .  . ഇടവക ട്രസ്റ്റി വി .വൈ .തോമസ് , സെക്രട്ടറി  ശ്രീ. ജിനു തോമസും, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിമാനത്താവളത്തിൽ  സന്നിഹിതരായിരുന്നു .