സിറിയന്‍ ഒാര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നേരെ സിറിയായില്‍ നടന്ന ആക്രമണത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു.
രക്തസാക്ഷികള്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥന നടത്തവെ സ്വന്തം ജന്മനാട്ടില്‍ നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും മാനവരാശിയുടെ നിലനില്പിനെ ബാധിക്കുന്ന ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് എെക്യരാഷ്ട്ര സഭയും വേള്‍ഡ് കൗണ്‍സില്‍ ഒാഫ് ചര്‍ച്ചസും ഇടപെടണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
ഹീനവും പൈശാചികവുമായി ആക്രമണങ്ങള്‍ സ്വന്തം നാട്ടിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും പീഡനങ്ങള്‍ അനുഭവിക്കുന്ന ജനതയുടെ മോചനത്തിനും ലോക സമാധാനാത്തിനുമായുള്ള ശ്രമങ്ങളില്‍ മുന്നേറാനുള്ള പ്രേരക ശക്തിയായി ഭവിക്കട്ടെയെന്ന് പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച സന്ദേശത്തില്‍ കാതോലിക്കാ ബാവാ ആശംസിച്ചു.
പാത്രിയര്‍ക്കീസ് ബാവായുടെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് സഭാംഗങ്ങളോട് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.