No. El.29/24. Date: May 11, 2024.
ഇഗ്നേഷ്യസ് അഫ്രെം II,
പാത്രിയർക്കീസ്
അന്ത്യോക്യയുടെയും കിഴക്ക് ഒക്കെയുടേയും
പരമോന്നത സാർവത്രിക സുറിയാനി
ഓർത്തഡോക്സ് സഭയുടെ തലവൻ.
മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത മോർ സേവേറിയോസ് കുര്യാക്കോസ്, മോർ എഫ്രേം സെമിനാരി, ചിങ്ങവനം, കോട്ടയം ജില്ലാ, കേരളം, ഇന്ത്യ.
അഭിവന്ദ്യ മോർ സേവേറിയോസ് കുര്യാക്കോസ് തിരുമേനിക്ക് അപ്പസ്തോലിക ആശീർവാദം.
മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി ക്നാനായ അസോസിയേഷന്റെ പ്രത്യേക യോഗം 21-മെയ്-2024-ന് ചിങ്ങവനത്ത് നടത്താൻ ഉദ്ദേശിക്കുന്നതായി നാം അറിഞ്ഞു. നിർദ്ദേശിച്ച ഭേദഗതികൾ നാം വായിച്ചു ബോധ്യപ്പെട്ടു. എന്നാൽ ആ ഭേദഗതികൾ കണ്ട് നാം ഞെട്ടിയിരിക്കയാണ്. അന്ത്യോക്യയിലെ വിശുദ്ധ സിംഹാസനത്തിന്റെയും പരിശുദ്ധ സുന്നഹദോസിന്റെയും അധികാരത്തിനെതിരായ വെല്ലുവിളിയാണ് ഭേദഗതികളിൽ നിർദ്ദേശിച്ചിരിക്കുന്നത് എന്നറിഞ്ഞ നാം നിരാശയിൽ ആണ്.
ക്നാനായ ഭരണഘടനയുടെ ആർട്ടിക്കിൾ 124 പ്രകാരം താങ്കളുടെ അനുമതിയോടെ മാത്രമേ ക്നാനായ അസോസിയേഷന്റെ ഒരു പ്രത്യേക യോഗം വിളിക്കാൻ കഴിയൂ എന്ന് നാം മനസ്സിലാക്കുന്നു. അതിനാൽ, 2024 മെയ് 21-ന് പരിഗണിക്കാൻ നിർദ്ദേശിച്ച ഭേദഗതികൾ താങ്കളുടെ അറിവോടും സമ്മതത്തോടും അംഗീകാരത്തോടും കൂടിയതാണ്.
താങ്കളുടെ ഈ പെരുമാറ്റം അച്ചടക്കമില്ലായ്മ, അന്ത്യോക്യയിലെ വിശുദ്ധ സിംഹാസനത്തിന്റെ അധികാരത്തോടുള്ള വെല്ലുവിളി എന്നിങ്ങനെയുള്ള ഗുരുതരമായ പ്രവൃത്തിയാണ്.
നാം താങ്കളോട് നിർദേശിക്കുന്നു;
(i) നിർദിഷ്ട ഭേദഗതികൾ പൊതുവായി അംഗീകരിക്കാതിരിക്കാനും, അത്
2024-മെയ് 14-നോ അതിനുമുമ്പോ കേരളത്തിൽ വ്യാപകമായി പ്രചാരമുള്ള പ്രാദേശിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുകയും, 15-മേയ്-2024-ന് മുമ്പ് എനിക്ക് അയച്ചുതരുകയും ചെയ്യുക;
(ii). ക്നാനായ ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യുന്നതിനായി 2024 മെയ് 21 ന് ക്നാനായ അസോസിയേഷന്റെ പ്രത്യേക യോഗം നടത്താനുള്ള അനുമതി പിൻവലിക്കുക.
iii) ഭേദഗതികൾ ചർച്ച ചെയ്യുന്നതിനായി ക്നാനായ അസോസിയേഷന്റെ പ്രത്യേക യോഗം 21-മെയ്-2024-ന് നടത്താൻ അനുമതി നൽകുന്നതിനുള്ള താങ്കളുടെ കാരണം കാണിക്കുക.
താങ്കൾ ഓർക്കുക, എന്റെ കൽപന നമ്പർ E1.19/24 ന് താങ്കൾ എനിക്ക് സമർപ്പിച്ച വിശദീകരണം, ആ വിശദീകരണത്തോടൊപ്പം കോട്ടയം കോടതി IA നമ്പർ 1/2023 ൽ Mr. മാർക്കോസ് എം ചാലുപറമ്പിൽ, Mr. റെന്നി എബ്രഹാം എന്നിവർ സമർപ്പിച്ച O.S. നമ്പർ 372/2023 ൽ അഡീഷണൽ മുൻസിഫ് കോടതി ഉത്തരവും താങ്കൾ എനിക്ക് അയച്ചിട്ടുണ്ട്.
അച്ചടക്കമില്ലായ്മയുടെ പേരിൽ നാം പുറത്താക്കിയ Mr. മാർക്കോസ് എം. ചാലുപറമ്പിൽ, Mr. റെന്നി എബ്രഹാം എന്നിവരോട് നിങ്ങൾക്ക് സഹതാപമുണ്ടെന്ന് പ്രസ്തുത ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മെത്രാപ്പോലീത്ത എന്ന നിലയിൽ, പാത്രീക്കിസിന്റെ കൽപ്പനകളെ പ്രതിരോധിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്. Mr. മാർക്കോസ് എം. ചാലുപറമ്പിൽ, Mr. റെന്നി എബ്രഹാം എന്നിവരെ മുടക്കുന്ന കൽപ്പനകൾ നാം പുറപ്പെടുവിച്ചത് അവർ കേസ് ഫയൽ ചെയ്യുന്നതിന് ആഴ്ചകൾക്ക് മുൻപായി പ്രസിദ്ധീകരിച്ചതുമാണ്. എന്നിട്ടും നിങ്ങൾ അക്കാര്യം കോടതിയെ അറിയിക്കുകയോ എന്റെ കൽപ്പനകളെ സംരക്ഷിക്കുകയോ ചെയ്തില്ല. കോടതി Mr. മാർക്കോസ് എം. ചാലുപറമ്പിൽ, Mr. റെന്നി എബ്രഹാം എന്നിവരെ മുടക്കുന്ന എന്റെ കല്പന റദ്ദാക്കിയിട്ടില്ലാ, എന്റെ ഉത്തരവ് തുടരുന്നതാണ്. എന്റെ കല്പന ഫലപ്രദമാകാൻ താങ്കളോ മറ്റുള്ള മെത്രാപ്പോലീത്തമാരോ കൂടുതൽ കൽപ്പന നൽകേണ്ടതില്ല. ഇതൊക്കെയാണെങ്കിലും, 2024 ഒക്ടോബർ 24-ന് നടന്ന ക്നാനായ അസോസിയേഷന്റെ യോഗത്തിൽ നിങ്ങളുടെ അറിവോടെയും സമ്മതത്തോടെയും Mr. മാർക്കോസ് എം ചാലുപറമ്പിലും, Mr. റെന്നി എബ്രഹാമും പങ്കെടുത്തു.
എന്റെ കൽപ്പന നമ്പർ El.82/19 നടപ്പിലാക്കാനും അനുസരിക്കാനും നിങ്ങൾ നേരത്തെ മടി കാണിച്ചിരുന്നു. കൽപ്പന നമ്പർ El.82/19 കോടതിയിൽ ചോദ്യം ചെയ്തപ്പോൾ താങ്കൾ അതിനെ സംരക്ഷിക്കുകയോ അതിന് എതിരായി വാദിക്കുകയോ ചെയ്തില്ലാ.
മേൽപ്പറഞ്ഞ പെരുമാറ്റങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നുള്ള അനുസരണക്കേട്, അച്ചടക്കമില്ലായ്മ, ആജ്ഞാനിഷേധം, അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭരണഘടനയുടെ ലംഘനം എന്നിവയ്ക്ക് തുല്യവും, താങ്കൾക്ക് തന്നിട്ടുള്ള താങ്കളുടെ സൽമൂസ പ്രതിജ്ഞക്കും Sustaticon വ്യവസ്ഥകൾക്കും എതിരായിട്ടുമാണ്.
16-മെയ്-2024-നോ അതിനുമുമ്പോ മുകളിൽ സൂചിപ്പിച്ച എല്ലാ വിഷയങ്ങളിലും രേഖാമൂലം വിശദീകരണം നൽകാൻ താങ്കളോട് ആവശ്യപ്പെടുന്നു. താങ്കളുടെ വിശദീകരണം സമർപ്പിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടാൽ, താങ്കൾക്ക് വിശദീകരിക്കാൻ ഒന്നുമില്ല എന്ന ധാരണയിൽ നാം മുന്നോട്ട് പോകും.
ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
കോപ്പികൾ:
1. മോർ ഗ്രിഗോറിയോസ് ജോസഫ്, മലങ്കര മെത്രാപ്പോലീത്ത,
2. മോർ തേമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത,
3. മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത,
4. മോർ ഇവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത,
5. മോർ സിൽവാനോസ് അയൂബ് മെത്രാപ്പോലീത്ത.