കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സഭാംഗങ്ങളായ സ്ഥാനാര്‍ത്ഥികള്‍

bava_political_statement

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സഭാംഗങ്ങളായ സ്ഥാനാര്‍ത്ഥികള്‍:

oommen-chandy

Oommen Chandy (Cong. I) UDF Puthuppally – Chief Minister

 

 

 

 

joseph-m-puthusery

Joseph M. Puthussery Kerala Congress (M) UDF Thiruvalla  – Ex. MLA

 

 

 

 

 

M-J-Jacob

M. J. Jacob CPI (M) LDF Piravam – Ex. MLA

 

 

 

 

 

 

reji_zachariah

Reji Zacharia CPI (M) LDF Kottayam

 

 

 

 

 

 

 

 

sobhana1

 

 

Sobhana George (IND) Chengannoor  Ex. MLA

 

 

 

 

 

 

 

 

 

veena_george

Veena George CPI (M) LDF Arranmula

 

 

 

 

 

 

 

 

 

Paily-Vathiathu

Paily Vathiattu BDJS Peravoor (Church Managing Committee Member)

 

 

 

 

 

 

roy_chemmanam

Roy Chemmanan  SDPI SP –  Kottayam

 

 

 

 

 

 

ഭരണത്തിൽ നീതി ലഭിച്ചില്ല: പ. പിതാവ്

പിറവം: സഭക്ക് നീതി നൽകാത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരി. കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ.
പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലൊസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 103 മത് ഓർമമപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭരണത്തലവൻ എന്നെ കാണാൻ വന്നു. സഭക്ക് തുടരെ നേരിടേണ്ടി വന്ന അനീതികളേക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്കു മുന്നിൽ അദ്ധേഹം മൗനിയായിരിക്കുകയായിരുന്നു.ചേലക്കര, മാമ്മലശേരി തുടങ്ങി നിരവധി പളളികളിലെ വൈദീകർക്കും വിശ്വാസികൾക്കും പോലീസ് മർദ്ധനമേറ്റു.പള്ളികൾ അടച്ചു പൂട്ടപ്പെടുന്നു.സഭാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അധിനിവേശമാണ് ഭരണത്തിൽ കീഴിൽ അനുദവപ്പെടുന്നതെന്നും ബാവ പറഞ്ഞു.

bava-election

milithos_electionelection_athanasiusmilthos_election_2016

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കേരള നിയമ സഭാ തിരഞ്ഞെടുപ്പും ഓര്ത്ത്ഡോക്സ്‌ വിശ്വാസ സംരക്ഷകനും

ഈ വരുന്നു മെയ്‌ മാസം 16 നു കേരളാ നിയമസഭയിലേക്കുള്ള തിരെഞ്ഞെടുപ്പ് നടക്കുകയാണല്ലോ ഈ തിരഞ്ഞെടുപ്പില്‍ സഭാ അംഗങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ഇതിനോടകം പരി ബാവാ തിരുമേനി പല തവണ പല വേദികളില്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്. ആ നിലപാട് തന്നെയാണു ഓര്‍ത്തഡോക്‍സ്‌ ‌ വിശ്വസ സംരക്ഷകനും ഉയര്ത്തിപ്പിടിക്കാനുള്ളതു. അതോടൊപ്പം എന്തുകൊണ്ട് ആ നിലപാട് എന്ന് സഭയിലെ സാധരണ ജനങ്ങള്ക്കു് മനസിലാക്കുന്നതിനു വേണ്ടി ഒരു എളിയ ശ്രമം കൂടി നടത്തുന്നു.

മലങ്കര സുറിയാനി സഭയെ സംബന്ധിച്ച് ആവേശകരമായ പ്രതീക്ഷയോടെ ആയിരുന്നു ഈ സര്ക്കാരിനെ വരവേറ്റതു സഭ അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റിരിക്കുന്നു. ഭൂരിപക്ഷം ഏറെ ഇല്ല എങ്കിലും ഓരോ സഭാ അംഗവും ഏറെ ആകാംഷയോടും സന്തോഷത്തോടും കൂടി ന്യായമായ നീതി എല്ലാർക്കും നടപ്പാവും എന്ന് പ്രതീക്ഷിച്ചു.
എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ത്മിപ്പിച്ചുകൊണ്ട്‌ കഴിഞ്ഞ 4 വര്ഷക്കാലം ഓരോ മലങ്കര സഭാ വിശ്വാസിയെയും അത്യധികം വേദനിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ആണ് സഭാ അംഗം തലവനായുള്ള സര്‍ക്കാരില്‍‍ നിന്ന് വന്നുകൊണ്ടിരുന്നത്‌. 2013 ല്‍ കോലഞ്ചേരിയില്‍ തുടങ്ങി തൃക്കുന്നത്തു സെമിനാരി, പുത്തന്‍കുരിശ് , പഴംതോട്ടം, കടമറ്റം, ഞാറക്കാട്, മമലശ്ശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, വരിക്കൊലി, പിറവം, കണ്യട്ടുനിരപ്പ്, കുറുഞ്ഞി, മാന്തളിര്‍, കായംകുളം, ചേലക്കര തുടങ്ങിയ പള്ളിയില്‍ ഉണ്ടായിട്ടുള്ള തർക്കങ്ങൾക്ക് എല്ലാം കാരണം ഈ ഭരണകൂടത്തിന്റെ ഓര്‍ത്തഡോക്‍സ്‌ വിരോധം ഒന്ന് മാത്രമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ പള്ളികള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പൂട്ടപ്പെടുകയോ റവന്യു വകുപ്പ് വഴി ഏറ്റെടുക്കുകയോ ചെയ്തിട്ടുള്ളവയാണ്. ഈ നടപടികള്‍ എല്ലാം ഏക പക്ഷീകമായി ഓര്‍ത്തഡോക്‍സ്‌ വിരോധം മാത്രം വച്ചു ചെയ്തവയാണ് എന്ന് സസൂക്ഷമം പരിശോദിച്ചാല്‍ ഏതൊരു വ്യകതിക്കും മാസിലാക്കാന്‍ പറ്റുന്നവയുമാണ്.

എന്തൂകൊണ്ട് മറ്റൊരു സര്ക്കാരും ചെയ്യാത്ത വിധത്തിലുള്ള ഓര്‍ത്തഡോക്‍സ്‌ വിരോധം ഈ സര്ക്കാരില്‍ നിന്ന് ഉണ്ടായി?

ഈ ചോദ്യത്തിനു ഓര്‍ത്തഡോക്‍സ്‌ സമൂഹം ഇന്നും ഉത്തരം തേടിക്കൊണ്ടിരിക്കുന്നു. ഇടവക പള്ളികളെ സംബന്ധിച്ചു ബഹു കോടതി വിധികള്‍ ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലമായി ലഭിച്ചതാണോ തെറ്റ്? അതോ ബഹു ഭൂരിപക്ഷം വരുന്ന ഓര്‍ത്തഡോക്‍സ്‌ വിശ്വാസികള്‍ എന്ത് അപമാനവും സഹിച്ചു ഭരണകഷിക്ക് തന്നെ വോട്ടു ചെയ്തു കൊള്ളും എന്നുള്ള ഉറപ്പും അത് വഴി മറു കഷിയെ പ്രീണിപ്പിക്കുകയും ആവാം എന്ന് കരുതിയത്തിനാലോ? ഇപ്രകാരമുള്ള ധാരണകള്‍ ആരെങ്കിലും വച്ചു പുലര്ത്തു ന്നുണ്ടെകില്‍ ആ ധാരണ അവസാനിപ്പിക്കാന്‍ ഉചിതമായ സമയം ഇപ്പോഴാണ്. ഈ തെറ്റായ ധാരണ അവസാനിപ്പിക്കാന്‍ ഓര്‍ത്തഡോക്സ്‌ സമൂഹം ഉണര്ന്നു പ്രവര്ത്തിക്കുകയും ഭരണകഷിക്ക് എതിരെ പ്രതികരിക്കാന്‍ കിട്ടുന്ന അവസരം പരമാവധി നമ്മുടെ സമ്മതിദാനാവകാശത്തിലൂടെ പ്രയോജനപ്പെടുത്തി സഭാ സ്നേഹത്തിന്റെ അളവുകോല്‍ എന്താണ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുതെണ്ടതും അനിവാര്യമായി തീർന്നിരിക്കുകയാണ്. ഭരണ തലവനെ സഭാ അസ്ഥാനത് ആദരിച്ചില്ല എന്നത് ഓര്‍ത്തഡോക്‍സ്‌ വിരോധത്തിനു കാരണമായി ചിലര്‍ പറയുന്നു. ആ പരിതാപത്തിനു പ്രസക്തിയുമില്ല ഉത്തമ സഭാ വിശ്വാസി സഭയ്ക്കാണ് ആദരം നല്കേ്ണ്ടത് മറിച്ചല്ല.

സഭാ പിതാക്കന്മാര്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടി വരുന്നു?

മലങ്കര സഭയുടെ പിതാക്കന്മാര്‍ പൊതുവേ രാഷ്ട്രീയത്തില്‍ ഇടപെടുകയോ സഭയുടെ തീരുമാനങ്ങള്‍ രാഷ്ട്രീയത്തില്‍ അടിച്ചേല്പ്പി ക്കുകയോ ചെയ്യുന്നവരല്ല. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഭരണ കഷിയോടും അവരെ പ്രതിനിധാനം ചെയ്യുന്ന ചില വകുപ്പ് മന്ത്രിമാര്ക്കെതിരെയും ഒരു പ്രഖ്യാപിത നിലപാടിലാണ്. ഈ നിലപാട് എന്തുകൊണ്ട് എന്ന് പൊതു സമൂഹം ചര്ച്ച ചെയ്തതുമാണ്. അത് ഓരോ സഭാ വിശ്വസിക്കും അംഗീകരിച്ച സത്യവുമാണ്. ഒരു ഭരണഘടനാ സ്ഥാപനമായ നീതി ന്യായ കോടതി വിധികളെ മനപ്പൂര്‍വം അട്ടിമറിച്ചു എതിര്‍ പക്ഷത്തിനു വേണ്ട ഒത്താശ ചെയ്തു കൊടുത്തു നീതി രഹിതമായി പ്രവര്ത്തിടക്കുന്നവര്ക്കെുതിരെ ജനാധിപത്യപരമായ എന്ത് ചെയ്യാന്‍ സാദിക്കുമോ ആ സഹന സമരം മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ. അതിനു വേണ്ട ഉറച്ച പിന്തുണ കൊടുക്കുന്നതിനു ഓരോ വിശ്വാസിക്കും കടമയുണ്ട് ഉത്തരവാദിത്വമുണ്ട്. അത് ഈ തിരെഞ്ഞെടുപ്പില്‍ നാം നിര്‍വഹിക്കുക തന്നെ വേണം. സഭയ്ക്ക് നീതിന്യായ കോടതിയില്‍ നിന്ന് കിട്ടിയ നീതി നടപ്പാക്കാന്‍ അങ്ങനെ ഉള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിക്കുന്നതിനു സഭാ പിതാക്കന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ തെറ്റായി കാണാന്‍ ഒരു ഉത്തമ വിശ്വാസിക്ക് സാധിക്കില്ല. ആ പ്രവർത്തനങ്ങള്‍ തീവ്രമായി നടപ്പാക്കണം എന്ന് തന്നെയാണ് ഓരോ സഭാ സ്നേഹിയുടെയും ആഗ്രഹവും പ്രതീക്ഷയും.

ആഴിമതിരഹിത ഭരണം ഉണ്ടാവേണ്ടതു സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണ്

സഭയ്ക്ക് നീതിന്യായ കോടതിയില്‍ നിന്ന് ലഭിച്ച ഉത്തരവുകള്‍ കാറ്റില്‍ പറത്തി വിഘടിത വിഭാഗത്തിനു അനുകൂലമായി ഈ സര്ക്കാര്‍ പ്രവര്ത്തിച്ചത് അഴിമതിയായി കാണാവുന്നതാണ്. ഇപ്രകാരം ഉള്ള ഒരു സർക്കാാര്‍ ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. മറുപക്ഷത്തെ ചിലര്‍ നിയമ സഭാ അംഗങ്ങള്‍ ആയിട്ട് ഉള്ളതുമൂലം മാത്രമാണ് ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് നീതി ലഭിക്കാത്തതായി പറയപ്പെടുന്നു. ഇതില്‍ ചില അര്ത്ഥമ സത്യങ്ങള്‍ ഉണ്ടെകിലും കോടതി വിധി നടപ്പാക്കുന്നതിന് ഈ സ്വാധീനം ഒന്നും ഒരു തടസ്സവും അല്ല. അത് നിർവഹിക്കുവാന്‍ ഭരണത്തലവന് താലപര്യം ഇല്ല എന്നുള്ളതാണ് ഈ മന്ത്രി സഭയിലെ ഓരോ അംഗത്തെയും സ്വകാര്യമായി കണ്ടു സംസാരിക്കുമ്പോള്‍ പറയുന്നതും. ഇദ്ദേഹത്തെ ഇനിയും തുടര്‍ ഭരണത്തില്‍ ഏറ്റിയാല്‍ നമ്മുടെ സഭയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കും. അതിനു സഭാ അംഗങ്ങള്‍ ആയ നമ്മള്‍ ഓരോരുത്തരും ഇടയാക്കരുത്. ഇദ്ദേഹത്തിന്റെ പ്രവര്ത്തന മികവു കൊണ്ട് ഈ സഭയിലെ ഒരു അംഗത്തെ പോലും ഭരണ രംഗത്തേക്ക് കൊണ്ട് വരുന്നതിനോ സാദിചിട്ടില്ല മാത്രമല്ല മിടുക്കന്മാരുടെ വരവ് തടയുക കൂടി ചെയ്തതായി മനസിലാവുന്നു. എന്നാല്‍ മറ്റു പാർട്ടിടകള്‍ ഈ സഭയോട് ആദരവ് കാണിക്കുകയും ചില സീറ്റുകള്‍ നമ്മുടെ സഭാ അംഗങ്ങള്ക്ക് നൽകുകയും ചെയ്തു. നമ്മുടെ സഭാ അംഗങ്ങള്‍ നിയമ സഭയില്‍ ഇല്ല എന്നുള്ള പോരായ്മ പരിഹരിക്കുന്നതിന് സഭാ അംഗങ്ങൾക്ക് കിട്ടിയ അസുലഭ സന്ദരര്‍ഭം ഇതാണു. ആ അവസരം ഈ തെരെഞ്ഞുടുപ്പില്‍ സഭ അംഗങ്ങള്‍ പ്രയോജനപ്പെടുത്തണം.

ആയതിനാല്‍ സഭാ അംഗങ്ങളെയും സഭയുടെ അഭ്യുദയകാംഷികള്‍ ആയ സ്ഥാനാർത്ഥികളെയും ഈ തിരെഞ്ഞെടുപ്പില്‍ വിജയിപ്പിക്കണം എന്നും സഭയ്ക്ക് അര്ഹ്തപ്പെട്ട നീതി നിഷേധിച്ച സ്ഥാനാര്ഥികളെ പരാജയപ്പെടുത്തണം എന്നും ഓര്‍ത്തഡോക്‍സ്‌ വിശ്വാസ സംരക്ഷകന്‍ ആവശ്യപ്പെടുന്നു അഭ്യർത്ഥിക്കുന്നു.

Source