പ്രണാമം – ഫാദർ റ്റി ജോർജ്ജ്

geevarghese_mar_osthathios (1)

മാവേലിക്കരയിൽ ഈഴേക്കടവത്ത്

കൊച്ചിട്ടി -മറിയ

ദമ്പതികൾക്കു പിറന്നവനേ

പട്ടിണി രോഗം ഇവയെല്ലാം

പ്രാർത്ഥനയാൽ  അതിജീവിച്ച

ഗീവറുഗീസ് മാർ ഒസ്താത്തിയോസ്

ഓർക്കുന്നേൻ നിൻ പാവന ചരിതം

 

ബാല്യം മുതൽ തന്നെ

ദൈവത്തിനു വേണ്ടി

സുവിശേഷിച്ചോനേ

പ്രാർത്ഥന പഠനം എന്നിവയാൽ

നീതി, സമത്വം ഘോഷിച്ചോൻ

ദർശകനാം മാർ ഒസ്താത്തിയോസ്

ഓർക്കണമേ ഞങ്ങളെയെന്നാളും.

 

പാവപ്പെട്ടോർക്കായ്

നാനാദേശത്ത്

ഭവനങ്ങൾ പണിത്

മാതൃക കാട്ടിയ മഹനീയാ

പട്ടിണി മാറ്റാൻ ലോകർക്കായ്

പ്രേരണയേകിയ പരിഷ്കർത്താ

മാർ ഒസ്താത്തിയോസ് തിരുമേനി

പ്രാർത്ഥിക്ക ഞങ്ങൾക്കായെന്നും.

 

പൌലോസിനു സമനായ്

പുറജാതിയെ നേടാൻ

പ്രേക്ഷിത വൃത്തിക്കായ്

ത്രിത്വത്തിൻ പൊരുൾ കാട്ടിയതാം

അത്രൈതത്തിൻ സിദ്ധാന്തം

 

ലോകർക്കായി പ്രഘോഷിച്ച

മലങ്കരയുടെ മാർ ഒസ്താത്തിയോസ്

ആദരവായ് പ്രണമിക്കുന്നേങ്ങൾ

 

ദൈവിക ഗുരുവായി

അരനൂറ്റാണ്ടോളം ഓടിനടന്നോനേ

നിൻസേവനമതു മഹനീയം

സഭയതു പുളകിതയാകുന്നു

നിന്നെ തന്നൊരു ദൈവത്തിൻ

കരുതലതെത്ര അതിശ്രേഷ്ഠം

സ്തോത്രം ദൈവത്തിനുനേരുന്നു.

(ഒൻപതുവൃന്ദമതായ്  … എന്ന രീതിയിൽ)