ശതാബ്ദി നിറവില്‍ മാധവശേരി പള്ളി പെരുന്നാളിനു കൊടിയേറി

Church 6x4- poster kodiyetu 2016

പുത്തൂര്‍ : മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ തെവോദോറോസ് സഹധായുടെ 1654 മത് ഓര്‍മ്മ പെരുന്നാളിനു ഇന്ന്( 07/02/2016) വി.കുര്‍ബാനാനന്തരം വികാരി റവ. ഫാ. മാത്യു അബ്രഹാം കൊടി ഉയര്‍ത്തി. തുടര്‍ന്ന് നവീകരിച്ച കിഴക്കേ കുരിശിയുടെ കൂദാശക്ക്‌ ശേഷം ആരംഭിച്ച കൊടിമര ഘോഷയാത്ര 11: 30 നു പള്ളിയില്‍ എത്തിയതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പ്രൌടോജ്വല തുടക്കമായി.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ U.K , Europe, Africa ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് മേത്രാപോലീതായുടെ മഹനീയ സാന്നിധ്യം ശതാബ്ദി നിറവില്‍ പരിലസിക്കുന്ന മാധവശേരി ഇടവകയുടെ ഈ വര്‍ഷത്തെ പെരുന്നാളിന് അനുഗ്രഹമായിരിക്കും. വി. മൂന്നിന്മേല്‍ കുര്‍ബാന , പ്രാര്‍ത്ഥന യോഗങ്ങളുടെയും, ആത്മീയ സങ്ങടനകളുടെയും വാര്‍ഷികം ( കൊയിനോണിയ ) , വചന പ്രഘോഷണം ( റവ. ഫാ. ജിജു ജോണ്‍ വയലിറക്കത് ) , ധ്യാനം ( ശ്രി. റഞ്ചി ജോര്‍ജ് പുറമറ്റം ) , റാസ , ആകാശ ദീപ കാഴ്ച , മുന്‍ വര്‍ഷങ്ങളില്‍ സേവനം അനുഷ്ടിച്ച വൈദിക ശ്രേഷ്ടരെ ശതാബ്ധിയോടു അനുബന്ധിച്ച് ആദരിക്കള്‍ ചടങ്ങുകളും പെരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.