ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയും റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷൻ കിറിൽ പാത്രിയാർക്കീസുമായി കൂടികാഴ്ച്ച നടത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ റഷ്യൻ പാത്രിയാർക്കീസിനെ കാണുന്നത്. പാശ്ചാത്യ പൗരസ്ത്യ ക്രിസ്ത്യൻ സഭകൾ തമ്മിൽ എഡി. 1054ൽ ഉണ്ടായ ചരിത്ര ഭിന്നതയുടെ മഞ്ഞുരുക്കാനായുള്ള ആദ്യ പടിയാണ് കൂടികാഴ്ച്ച എന്ന് വിലയിരുത്തുന്നു. ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെ പൊതുവായ ചെറുത്തുനിൽപ്പുകൾ വേണമെന്ന അവശ്യവും കൂടികാഴ്ച്ചയിലുള്ളതായി കണക്കാക്കുന്നു. മെസ്കിക്കോയിലേക്കുള്ള യാത്രാമധ്യേ അടുത്ത വെള്ളിയാഴ്ച്ച ക്യൂബയിലെ ഹവാനയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്….
Source: http://www.manoramanews.com/news/breaking-news/pop-meet.html