പൗരസ്ത്യ കാതോലിക്കേറ്റ് ശതാബ്ദി ഗാനം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട്

ഭാരതപ്രേഷിത പൈതൃകധാരയില്‍
വിരചിതമായൊരു സ്തുതിഗാഥ
മാര്‍തോമായുടെ ദീപശിഖ പ്രോജ്ജ്വലമായൊരു ദീപശിഖ
തലമുറ തലമുറ കൈമാറി ഹൃദയംഗമമായി സൂക്ഷിക്കും

സ്വാതന്ത്ര്യത്തിന്‍ രണഭൂമികളെ പുളകിതമാക്കിയ ദീപശിഖ
മതബഹുലതകളിലണയാതെ ക്രൈസ്തവധര്‍മ്മം വെടിയാതെ
കര്‍ത്തന്‍ വരവില്‍ എതിരേല്‍ക്കാനായ് കൈകളിലേന്തി സൂക്ഷിക്കും
സത്യം ജയജയ സ്വാതന്ത്ര്യം നിത്യമതോര്‍ക്കുവതഭിമാനം.

സാമ്രാജ്യത്ത പടഭേരികളില്‍ സഹന സഹസ്രം ഉരുവിട്ട്
മലങ്കര മക്കള്‍ മണ്ണിന്‍ മക്കള്‍ മൗലി ഉയര്‍ത്തിപ്പാടുന്നു
വാഴുക മോറാന്‍ ബസേലിയോസ് മാര്‍ത്തോമ്മായുടെ പിന്‍ഗാമി
മോഹന സുന്ദര ജയനാമം കര്‍ത്തന്‍ തന്നുടെ വരദാനം

സ്വാതന്ത്ര്യത്തിന്‍ അമരപതാകയില്‍ മാനവസ്നേഹം ചാലിച്ച്
സിരകളിലൊഴുകും ചുടുചോരയിലിശുഭദിനം എഴുതി പറയുന്നു
കാതോലിക്കാ സിംഹാസനമിനി കാക്കും കണ്‍മണിപോലെന്നും
സത്യം ജയജയ സ്വാതന്ത്ര്യം നിത്യമതോര്‍ക്കുവതഭിമാനം.