“എന്ൻറെ കർത്താവും എന്റെ  ദൈവവുംമേ” by ഷാജി പത്തിചിറ

 

ഷാജി പത്തിചിറ

——————————
ക്രിസ്തു  ചരിത്രതിന്റ്റെ  ഏടുകളിൽ  എണ്ണപ്പെട്ട സംഭവ പരമ്പരകൾക്ക്  സാക്ഷ്യമേകി കടന്നു പോയ  പുണ്ണ്യ പിതാക്കൻമാരിൽ  അഗ്രജനാണ് മാർതോമശ്ലീഹ.
വേദ  പുസ്തക പരിചയത്തിൽ  നമ്മെ അതിവേഗം മുന്നോട്ട്  നയിക്കുന്ന ചാലക  ശക്തിയും ഈ തോമാസ് തന്നെ. 
സഹ ശിഷ്യർ പകച്ചു മില്ക്കുമ്പോഴും, മരണ മുഖത്ത് ആയിരുന്നപ്പോഴും  മുന്നോട്ടു  പോകുവാൻ ആഹുവാനം ചെയിതവൻ “തോമാസ് “
വിലാപ്പുറത്തു വിരൾ ചൂണ്ടി,
വിരിമാറിൽ  ചേർന്നുനിന്ന്,
വിശ്വാസ ധീര മുദ്രാവാഖ്യം 
ക്രിസ്തു സഭയ്ക്ക്  ഏകി  
ഈ ധീര  യോദ്ധാവ്.
‘എന്ൻറെ കർത്താവും എന്റെ  ദൈവവുംമേ’  എന്ന  ഏതൊരു  ക്രിസ്ത്യാനിയുടെയും  ഉത്ഘോഷണ പ്രാർത്ഥനയുടെ ഉറവിടവും ഈ തോമാസ് തന്നെ .
ഭാരത  നാടിൻറെ അഭിമാനം ….
പാപ  പങ്കില ജീവിത അപമാനം തുടച്ചു നീക്കി,
പ്രകാശത്തിലേക്ക്  പദചലനം  നടത്തി ,
ഗുരുനാതെൻറ സവിശേഷമായ  സുവിശേഷം  സുവിശേഷിച്ചുകൊണ്ടു  
മാമലകൾ  കടന്നു കയറി
നീർച്ചാലുകൾ നീന്തി കടന്നു
മലങ്കരയുടെ  മണ്ണിനെ  മാറോടു. ചേർത്ത് ക്രിസ്തു യേശുവിന്റെ  പാദാര പീഠത്തിൽ ഒരു ജനതയെ കാഴ്ച നല്കിയവൻ തോമാസ്. 
“എന്റെ  കർത്താവും എന്റെ ദൈവവുമേ” അതായിരിക്കട്ടെ  ഇന്നിൻറെ പ്രാർത്ഥന 
ഉദ്ധിതനായ ക്രിസ്തുവിന്റ് ദർശനവും പേറി പ്രേക്ഷിധ   പ്രവർത്തനവുമായി ……
ഗുരു ഭക്തി,
സത്യ സന്ധത,
മിഷിനറി ദൌത്യം
ഇവ  മുഖമുദ്രയാക്കി വി  തോമസ്‌ പ്രയാണം ആരംഭിച്ചു  
ഭാരത ക്രിസ്ത്യാനികളുടെ സുവിശേഷ ജനകനായി  അറിയപ്പെടുന്നു വി. തോമാസ് 
കേവല സങ്കല്പങ്ങളുടെയും, അന്ധവിശ്വാസങ്ങളെയുടെയും, കേട്ടുകഥകളുടെയും അവിശ്വാസ കൂട്ടമായിരുന്ന മണ്ണിലേക്കു ചരിത്രത്തിന്റെ സത്യമെന്ന് നാം തിരിച്ചറിഞ്ഞ യേശുദേവന്റെ ഉയിർപ്പുസന്ദെശ്വവുമായി  തോമസ്‌ എത്തി.  
യേശുവിനെക്കുറിച്ച് യാതോന്നും അറിയാത്ത ഒരു ജനത,
പ്രകൃതി ദൈവങ്ങളെ മൂർത്തിക്കുന്ന അന്ധ സമൂഹം,
രാജാ ശാസനകൾ മാത്രം ശരണംമാക്കിയവർ,
തോമസ്ലീഹ യെരുശ്വലെമിൽ നിന്നു യാത്ര തിരിച്ച്‌ ഈജ്യ്പ്ത്,അലക്സന്ദ്രിയ, തുടങ്ങി ആഫ്രിക്കയിലും, എത്യോപ്പയിൽ  നിന്ന് കപ്പൽ മാർഗം ഇന്ത്യയിലും  എത്തി  
ഏ ഡി  52 ൽ അപ്പോസ്തോലൻ ഇന്ത്യയിൽ എത്തിയതായി  ചരിത്രകാരൻമാർ രേഖപ്പെടുത്തി യിരിക്കുന്നു.
മലിയന്ക്കര  എന്ന കൊടുംഗലൂരിൽ  വന്നിറങ്ങിയ തോമ ഭാരത  നാട്ടിൽ പ്രവർത്തനം ആരംഭിച്ചു. 
തുടർന്ന്. ചൈനയിലും  സുവിശേഷം അറിയിച്ചു തിരികെ  ഭരതതിലെത്തി മൈലാപ്പൂരിൽ താമസിച്ചു. 
കേരളത്തിലെ പ്രാദേശിക ഭരണാധികാരികളുടെ അഭ്യർ തന  മാനിച്ചു തിരികെ കൊടുംഗലൂരിലെത്തി രാജകുടുംബം  അടക്കം പലരേയും ക്രിസ്ത്യാനികൾ ആക്കി. 
രാജാവിന്‌ അന്ദ്രയോസ് എന്നും രാജ മരുമകന് പത്രോസ്  എന്നും പേരിട്ടതായി ചരിത്രകാരനായ ബോണ്‍ പറയുന്നു. 
മലിയങ്കര, പാലൂർ  , പറവൂർ , ഗോക്കമംഗലം , നിരണം  , നിലയ്ക്കൽ  , കൊല്ലം  എന്നീ സ്ഥലങ്ങളിൽ  ഈ പരിശുധന് ന്റെ  കൈകളാൽ  ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. 
രോഗ  ശാന്തി നല്കിയും, അത്ഭുത പ്രവർത്തനങ്ങൾ കാണിച്ചും  വിശ്വാസം ഉറപ്പിച്ചും ദിദിമോസ്  മിഷിനെരി പ്രവർത്തനം തുടർന്നു.
അനേകർ സഭയോട് ചേർക്കപ്പെട്ടു, സഭ  വളർന്നു, പ്രബലപ്പെട്ടു. 
നാടു വാഴികളും പ്രമാണികളും  ഒന്നടഗം ക്രിസ്ത്യാനികൾ ആയി. 
ഇതിലോക്കെയും രോഷാകുലരായ കൈകളിൽ നിന്ന് പല പ്രാവശ്യം ശ്ലീഹ മരണ  വക്രം കാണുക  ഉണ്ടായി.
ആ ഒരുനാൾ ആഗതമായി….
ഡിസംബർ 18 ……
പ്രാർത്ഥനാ നിരതമായ ഒരു നിമിഷം ….
ശത്രു തന്റെ ശൂലം ഈ പിതാവിന്റെ  മാറിൽ കുത്തിയിറക്കി. 
ക്ഷണം പ്രാര്ത്ഥനയിൽ നിന്നുണർന്ന സ്ലീഹ ശൂലം ഊരി മാറ്റി കവിണു വീണു പ്രാർതിച്ചു.
മടഗി  വന്ന  വിശ്വാസികൾ ഇതു കണ്ട് അബരക്കുകയും ശുശ്രുഷി ക്കുകയും  ചെയ്തു. 
മൂന്നാം  നാൾ , ഡിസംബർ 21, മലങ്കരയേ കണ്ണീരിൽ ആഴ്ത്തി തോമ ശ്ലീഹ  യാത്രയായി.
മലങ്കരയുടെ മക്കൾക്ക്‌  വീര്യം പകർന്നു, 
മലയാണ്‍മയ്ക്ക് മധുര്യമേകി ഭാരതതിൻ കടന്നു വന്ന കർതു  ശിഷ്യൻ മലങ്കരസഭയുടെ ശില്പി യാണെന്ന് നാം  തിരിച്ചറിഞ്ഞു.
ലോകത്തിലെ ഏതു പുരാതന സഭയോടും കിടപിടിച്ചു  കൊണ്ട് മലങ്കര സഭയ അഭിമാന  പൂർവ്വം ഭാരത സഭ  എന്ന ഖ്യയാ തിയിൽ മുന്നിൽ നില്ക്കുന്നു.
മർതൊമയുടെ തുടര്ച്ചക്കാർ  എന്ന നിലയിൽ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ട വലിയ ഉത്തരവാധിതം നമ്മൾക്കുണ്ട്.
പ്രതിസൻദി  ഘട്ടങ്ങളിൽ ഉറച്ച ധീരമായ തീരുമാനങ്ങൾ എടുക്കുവാൻ സഹ  ശിഷ്യരെ പ്രേരിപ്പിച്ച തോമസ്‌ അപ്പോസ്ത്ലൻന്റെ   പിന്തുടര്ച്ചക്കാരായ നമ്മൾ പതറാതെ, പകക്കാതെ മുന്നേരേണ്ടവരാണ്.
വിദേശ  സഭകലുമായി ബന്ധം  ഉണ്ടായിരുന്ന അവസരങ്ങളിൽ  എല്ലാം നാം കാത്തു സുഷിച്ച  ഭാരത സഭയുടെ തനിമയും ഉൾഭരണ സ്വതത്രിയവും നില നിരത്തുവാൻ നമ്മൾ ബാധ്യസ്ഥരാണ്.
തലമുറകളായി  കൈമാറി വന്ന
ഈ ബോധം  മാർത്തോമ   ശ്ലീഹ യോടുള്ള  കൂറും  പ്രക്യപനവുമാണ് .
ജ്ഞാനവര്യനായ വി. തോമസ്‌ ശ്ലീഹ 
ഇന്നലെയുടെ ജ്ഞാനവും. 
ഇന്നിന്റെ പ്രബലതയും. 
നാളെയുടെ മുന്നോടിയുമാണ്.
തകർക്കാൻ പറ്റാത്ത വിശ്വാസം,
ചോദ്യം  ചെയയാനക്കാത്ത ആത്മധൈര്യം, 
തലമുറയ്ക് കൈ മാറേണ്ട സംസ്കൃതി   
ഇവയാണ് അനാവരണം ചെയ്യപ്പെട്ടത്.
ദിദിമോസ്  അഥവാ. “വി മാർത്തോമ ശ്ലീഹ”  ഇവിടെ പൂർണനാകുന്നില്ല, എന്നാൽ പൂർണതയിലേക്കുള്ള പ്രയാണം ഇവിടെ ആരംഭിക്കുന്നു.
… Shaji V Mathew ……