മാനിസോ മ്യൂസിക്കല് ഇവന്റ് ന്‌ ഉജ്ജ്വലമായ പര്യവസാനം

 1 (17)

 മനാമ: ബഹറിനിലെ ക്രിസ്ത്യന് എക്യൂമിനിക്കല് ദേവാലയങ്ങളിലെ യുവതി യുവാക്കളെ പങ്കെടുപ്പിച്ച്കൊണ്ട്നടത്തിയ എക്യൂമിനിക്കല് ക്രിസ്ത്യന് ഭക്തി ഗാന മേള മത്സരം ( മാനിസോ 2015) സെന്റ് മേരീസ് ഇന്ത്യന്ഓര്ത്തഡോക്സ് ദേവാലയത്തില് വെച്ച് വിജയകരമായി പര്യവസാനിച്ചു. സെന്റ് തോമസ് ഓര്ത്തഡോക്സ്ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് നടന്ന മത്സരത്തിന് ഇടവക വികാരി റവ. ഫാദര്വര്ഗ്ഗീസ് യോഹന്നാന് വട്ടപറമ്പിലും സഹ വികാരി റവ. ഫാദര് എം. ബി. ജോര്ജ്ജും നേത്രത്വം നല്കി.മത്സരത്തില് ഒന്നാം സ്ഥാനം ബഹറിന് മലയാളി സി. എസ്. ഐ. പാരീഷും രണ്ടാം സ്ഥാനം സെന്റ് മേരീസ് ഇന്ത്യന്ഓര്ത്തഡോക്സ് കത്തീഡ്രല്, മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്സ് യാക്കോബായ ചര്ച്ച് എന്നിവര് നേടി.

  മികച്ച ഗായകനുള്ള സമ്മാനം സെന്റ് പോള്സ് മാര്ത്തോമ്മ ചര്ച്ചിലെ കോശി യോഹന്നാനും, മികച്ച്ഗായികക്കുള്ള സമ്മാനം ബഹറിന് മലയാളി സി. എസ്. ഐ. പാരീഷിലെ  ലിഡിയ ജോബിനും കരസ്ഥമാക്കി. ബസ്റ്റ്ഡ്യൂയറ്റ് സിംഗറായി ബഹറിന് മലയാളി സി. എസ്. ഐ. പാരീഷിലെ ഷാജി മോന് സി യും ഡ്രീമല് രാജ്ഡേവ്സണും അര്ഹരായി. മത്സരത്തിന് ശേഷം നടന്ന പൊതു സമ്മേളനത്തിന് പ്രസ്ഥാനം സെക്കട്ടറി ക്രിസ്റ്റി പി.വര്ഗ്ഗീസ് സ്വാഗതവും, കത്തീഡ്രല്‍ ട്രസ്റ്റി അനോ ജേക്കബ് കച്ചിറ, സെകട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴഎന്നിവര്‍ ആശംസ്കളും, പ്രോഗ്രാം കോഡി നേറ്റര് ബിനു. എം ഈപ്പന് നന്ദിയും പറഞ്ഞു. എല്ലാ വിജയികള്ക്കുംട്രോഫിയും നല്കി.