ഫാ. ജിനേഷ് വർക്കിക്ക് ദുബായിയുടെ ആദരം…
———————————————————————–
പ്രവർത്തിക്കുന്നതിലേറെ പ്രകടിപ്പിക്കാൻ മൽസരിക്കുന്ന കാലഘട്ടത്തിൽ നിശബ്‌ദ സേവനത്തിലൂടെ ആതുര ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ സംഗീതമായി മാറിയ ഫാ. ജിനേഷ് വർക്കിക്ക് ദുബായിയുടെ ആദരം. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ദിദിമോസ് പ്രഥമൻ സ്‌മാരക അവാർഡാണ് (അര ലക്ഷം രൂപ) എച്ച്‌ഐവി, എയ്‌ഡ്‌സ് ബാധിതരുടെയിടയിൽ പ്രവർത്തിക്കുന്ന ഫാ. ജിനേഷിനു യുഎഇയിലെ ഇന്ത്യൻ സ്‌ഥാനപതി ടി.പി. സീതാറാം സമ്മാനിച്ചത്. ഇടവകയുടെ കൊയ്‌ത്തുൽസവത്തോട് അനുബന്ധിച്ച ചടങ്ങിലായിരുന്നു അവാർഡ് ദാനം. ബാംഗ്ലൂരിൽനിന്ന് എൺപതുകിലോമീറ്റർ അകലെയുള്ള കുനിഗൽ താലൂക്കിലെ വാണിഗെരെ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രിഗോറിയോസ് ദയാഭവന്റെ സെക്രട്ടറിയാണ് കോട്ടയം പരിയാരം സ്വദേശിയായ ഫാദർ ജിനേഷ് വർക്കി.






