അന്നീദ പെരുനാൾ‬

 

കുന്നംകുളം ∙ അന്നീദ പെരുനാൾ ശനി, ഞായർ (14,15 Nov) ദിവസങ്ങളിൽ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ശനിയാഴ്ച ഏഴിനു സന്ധ്യാനമസ്കാരം. തുടർന്നു സെമിത്തേരിയിൽ കല്ലറകളിൽ മെഴുകുതിരി തെളിയിച്ചു മരിച്ചവരെ സ്മരിക്കും. ഞായറാഴ്ച ഏഴിനു സെമിത്തേരി പള്ളിയിൽ കുർബാന. എട്ടിനു പ്രഭാതനമസ്കാരത്തെ തുടർന്നു സെമിത്തേരി ചുറ്റി പ്രദക്ഷിണം. ധൂപാർപ്പണം കഴിഞ്ഞു വലിയ പള്ളിയിൽ മൂന്നിന്മേൽ കുർബാന. നേർച്ച വിതരണവും ഉണ്ട്.