കോലഞ്ചേരി പള്ളി : നിരോധനയാജ്ഞ തുടരുന്നു , മൂന്നു ദിവസത്തേക്കും കൂടെ നീട്ടി
കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജന പ്രസ്ഥാനം പ്രതിഷേധിച്ചു
കോലഞ്ചേരി പള്ളിയക്ക് മുൻപിൽ ഉണ്ടായ യാക്കോബായ സഭയുടെ ഗുണ്ടാ ആക്രമണത്തിലും കാതോലിക്കേറ്റ് സെന്ററിൽ കയറി വിശ്വാസികളെ ആക്രമിക്കുകയും പള്ളിയിലെ ഉപകരണങ്ങളും വി.ഗ്രന്ഥങ്ങളും നശിപ്പിച്ചതിൽ കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം പ്രതിഷേധിച്ചു. ഒരു വിഭാഗത്തിന് മാത്രം ഒത്താശ ചെയത് കൊടുക്കുന്ന പോലീസ് അധികാരികൾക്ക് ഏതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ പറഞ്ഞു. ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് ,കേന്ദ്ര കമ്മിറ്റി അംഗം അജു മാത്യൂ. ,കോലഞ്ചേരി മേഖല സെക്രട്ടറി പേൾ പുത്തൻകുരിശ് ,അലൻ ജോർജ് ,നിഖിൽ ജോയി ,ഗ്രിഗറി ജോൺ ,തുടങ്ങിയവർ പ്രസംഗിച്ചു ..