അലക്സിയോസ് മാർ യൗസേബിയോസ് അയർലണ്ട് സന്ദർശിക്കുന്നു

eusebios_alexios

 

ഡബ്ളിൻ : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മൂന്നു ദിവസത്തെഅയർലണ്ട് സന്ദർശനത്തിനായി സെപ്റ്റംബർ 30 ബുധനാഴ്ച രാത്രി 9 മണിക്ക് ഡബ്ളിൻ എയർപോർട്ടിൽ എത്തിച്ചേരും. തുടർന്നുള്ള ദിവസങ്ങളിൽ അയർലണ്ടിലെ വിവിധസ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡബ്ളിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ ഇടവകയിൽ എത്തിച്ചേരുന്നഅഭിവന്ദ്യ തിരുമനസിന് വികാരി ഫാ. അനിഷ് കെ. സാമിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് സന്ധ്യാനമസ്കാരം, ധ്യാന പ്രസംഗം എന്നിവനടത്തപ്പെടും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരവും, വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന്കുട്ടികൾക്കുള്ള മെറിറ്റ്‌ അവാർഡ്, കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവ അഭിവന്ദ്യ തിരുമേനി വിതരണം ചെയ്യും.