ശബ്ദലേഖനം@130: വിമ്മി മറിയം ജോര്‍ജ്

vimmy_mariam

2014ലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നേട്ടങ്ങളുടെ പട്ടികയില്‍ കുതിച്ചുയരുകയാണ് വിമ്മി മറിയം ജോര്‍ജ്. രജ്ഞിത്ത് സംവിധാനം ചെയ്ത കൈയ്യൊപ്പില്‍  തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തന്നെ ലോഹം എന്ന ചിത്രം വരെ എത്തുമ്പോള്‍ വിമ്മി പൂര്‍ത്തിയാക്കിയത് ഡബിംഗില്‍ തന്റെ 130-ാം ചിത്രം. ആറ്റുമാലിക്കല്‍ ജോര്‍ജ് സഖറിയയുടെയും ആനി ജോര്‍ജിന്റ്െയും മകളാണ് വിമ്മി.  തേവരവളളിയില്‍ ജോര്‍ജ് ചാണ്ടിയാണ് വിമ്മിയുടെ ഭര്‍ത്താവ്. മാളവിക എലിസബത്ത് ചാണ്ടി മകള്‍.
മികച്ച ഗായിക കൂടിയായ വിമ്മി നേട്ടങ്ങള്‍ക്കെല്ലാം നന്ദി പറയുന്നത് ദൈവത്തിനോട്. ചെറുപ്പം മുതല്‍ സണ്‍േഡസ്കൂള്‍, എം.ജി.ഓ.സി.എസ്.എം തുടങ്ങിയ സംഘടകളില്‍ നേടിയ സമ്മാനങ്ങള്‍ വിമ്മിക്ക് ഈ വഴിയില്‍ പ്രചോദനമായിട്ടുണ്ട്. ബാംഗ്ളൂര്‍ ജലഹളളില്‍ ഓര്‍ത്തഡോക്സ് പളളി വിമ്മിയുടെ നേട്ടത്തില്‍ വിമ്മിയെ ആദരിച്ചു.
വിമ്മിക്ക് ലഭിച്ച പ്രധാന സംസ്ഥാന അവാര്‍ഡുകള്‍
2006  കൈയ്യൊപ്പ് (രഞ്ജിത്ത്)
2011   ദൈവത്തിന്റ്െ സ്വന്തം ദേവൂട്ടി (മധുപാല്‍)
2012 നിദ്ര (സിദ്ധാര്‍ഥ് ഭരതന്‍)
2014  മുന്നറിയിപ്പ്  (വേണു ഐ.എസ്.സി)