ആത്മഹത്യ പ്രതിരോധ യജ്ഞവുമായി ഒാര്‍ത്തഡോക്സ് സഭ

Vipassana-emblembanner print (1)Vipassana Inside (1)Vipassana Front n Back (1)

വികസനത്തിലും സാക്ഷരതയിലും സാംസ്ക്കാരിക പാരമ്പര്യത്തിലും സമ്പന്നമാണ് കേരളം എന്ന് അഭിമാനിക്കുമ്പോള്‍ത്തന്നെ ആത്മഹത്യാ നിരക്ക്, മദ്യപാനം, കുറ്റക്യത്യങ്ങള്‍ എന്നിവയില്‍ കേരളം മുന്നിലാണെന്ന കാര്യം ലജ്ജാകരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ.
 
ദൈവത്തിന്റെ ദാനമായജീവന്‍എടുക്കാനോ ഒടുക്കാനോ മനുഷ്യന് അവകാശമില്ലെന്നും  ആത്മഹത്യാ പ്രതിരോധ ബോധവത്ക്കരണം ഒരു ദൌത്യമായി സഭയും സ്ഥാപങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കാന്‍ സഭയുടെ  മാവശക്തീകരണ വിഭാഗം ആരംഭിച്ച ‘വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം’ ഭദ്രാസന- ഇടവകതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണെന്നും ആദ്ധ്യാത്മീക പ്രസ്ഥാനങ്ങളും വിദ്യാലയങ്ങളും  ഇതിന് നേതൃത്വം നല്‍കണമെന്നും സെപ്റ്റംബര്‍ 13 ഞായറാഴ്ച  പളളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ബോധവത്ക്കരണ പ്രബോധനവും  നടത്തണമെന്നും പരിശുദ്ധ ബാവ നിര്‍ദ്ദേശിച്ചു.
 
ലോക ആത്മഹത്യാ പ്രതിരോധദിനമായ  സെപ്റ്റംബര്‍ 10-ന്  2 മണിക്ക്  സഭാതല ബോധവത്ക്കരണതിന്റെ ഉദ്ഘാടനം കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍  നടക്കും.