യാക്കോബ് മാര്‍ ഐറേനിയോസിന് ഡോക്ടറേറ്റ്

irenios_mar_doctorate

 

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ കൊച്ചി ഭദ്രാസന മെത്രപൊലിതയും, പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗവും മായ അഭി. ഡോ യാകോബ് മാർ ഐറേനിയോസ് പിതാവിന്‌ ബംഗളൂർ സെന്റ്‌ . പീറ്റെഴ്സ് തിയോളജിക്കൽ സെമിനാരിയിൽനിന്ന് ക്രിസ്ത്യൻ മിസ്റ്റിസിസത്തിൽ ഡോക്ടരേറ്റ് ലഭിച്ചു ..പരി. പരുമല തിരുമേനി , പുണ്യശ്ലോകനായ പരി. ബസേലിയോസ് ഗീവരീസ് ദ്വുതിയൻ കാതോലിക്ക ബാവ , മുളംതുരുത്തി മാർ ഗ്രീഗോറിയോസ് ആശ്രമം മദർ സുപ്പിരിയർ റവ .സുസൻ കുരിവിള എന്നിവരുടെ യോഗാത്മക ജീവിത അനുഭവങ്ങൾ ആയിരുന്നു വിഷയം .മുൻപ് കേരള സർവ്വകലാശാലയിൽ നിന്ന് ആംഗലേയ സാഹിത്യ ബോധാനത്തിൽ പി. എച്ച് . ഡി നേടിയിട്ടുള്ള അഭി. പിതാവ് ആംഗലേയ ഭാഷ സാഹിത്യം, തത്വശാത്രം, വിദ്യാഭ്യാസം,ദൈവശാസ്‌ത്രം എന്നി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ..വി. സഭയുടെപണ്ഡിത ശ്രഷ്ടനായി അറിയപ്പെടുന്ന അഭി .പിതാവ് മികച്ച ധ്യാന ഗുരു , എഴുത്തുകാരൻ, പ്രഭാഷകൻ, കവി എന്നിങ്ങനെ വിവിത തുറകളിൽ തന്റെതായ വെക്തി മുദ്ര .പതിപ്പിച്ചു. അഭി. പിതാവ് വി. സഭയുടെ ധാരാളം ശിശ്രൂഷകൾക്ക് പ്രത്യക ക്രമം ഉണ്ടാക്കുകയും , കൂടാത്ത ധാരാളം ഹൂതോമോ മോയും രചിച്ചിട്ടുണ്ട് പരി. വട്ടശേരിൽ തിരുമേനിയുടെ പരിശുദ്ധ പദവിയുടെ കമ്മിഷന്റെ ചുമതലയും വഹിച്ചിട്ടുണ്ട് എന്നത് അഭി. പിതാവിന്റെ കിരിടത്തിൽ ചാർത്തപെട്ട പോന്തുവൽ കൂടിയാണ് .യുവജന പ്രസ്ഥാനം പ്രസിടന്റ്റ് ആയി പ്രവര്ത്തിച്ച പിതാവ് ഇപ്പോൾ വി. സഭയുടെ കോളേജു കളുടെ ചുമതല കൂടാതെ സണ്‍‌ഡേ സ്കൂൾ പ്രസിണ്ടന്റ് യും ചുമതല വഹിക്കുന്നു