തേവനാല്‍ പള്ളിയുടെ കൂദാശ

thevanal_church

കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തില്‍ പെട്ട ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ കൂദാശയും, പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രാഹം കശ്ശിശായുടെ ചരമ കനക ജൂബിലി ആചരണവും 2015 സെപ്റ്റംബര്‍ 18, 19 ( വെള്ളി, ശനി) തിയതികളില്‍ നടക്കും. ചടങ്ങുകള്‍ക്ക് കിഴക്കിന്‍റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ ബാവായും, ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്, ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ് (കണ്ടനാട് ഈസ്റ്റ്‌), അഭി. യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ( അങ്കമാലി) എന്നിവരും പ്രധാന കാര്‍മ്മികത്വം വഹിക്കും.

18 ന് വൈകിട്ട് 5.30 ന് പ. കാതോലിക്കാ ബാവയ്ക്കും അഭിവന്ദ്യ തിരുമേനിമാര്‍ക്കും വെട്ടിക്കല്‍ ജ൦ഗ്ഷനില്‍ സ്വീകരണം. തുടര്‍ന്ന് പള്ളിയിലേക്ക് സ്വീകരണ റാലി. തുടര്‍ന്ന് കൂദാശയുടെ ഒന്നാം ഭാഗം.

19 ന് രാവിലെ 6. 30 ന് പ്രഭാത നമസ്കാരം. കൂദാശയുടെ രണ്ടാം ഭാഗം, വി. കുര്‍ബാന.
പൊതുസമ്മേളനം(പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രാഹം കശ്ശിശായുടെ ചരമ കനക ജൂബിലി ആചരണ൦)

le="font-size: 12pt;">അധ്യക്ഷന്‍: അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്
ഉദ്ഖാടനം : പ. കാതോലിക്ക ബാവ
മുഖ്യ സന്ദേശം: ശ്രീ. ഇന്നസെന്റ്‌ എം. പി.
സ്മരണിക പ്രകാശനം: അഭി.യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്

ആശംസകള്‍: ശ്രീ വി. പി. സജീന്ദ്രന്‍ എം.എല്‍.എ
: ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്( വൈദിക ട്രസ്റ്റി)
: ഫാ. ജേക്കബ്‌ കുര്യന്‍( ഭദ്രാസന സെക്രട്ടറി)
: ശ്രീമതി ലിസി കുര്യാക്കോസ് ( പഞ്ചായത്ത് പ്രസിഡന്റ്‌)