OSSAE General Assembly

DSC04983ossae_2015

OSSAE General Assembly 2015. M TV Photos

OSSAE General Assembly 2015: Cash Awards sponsored by Kuwait Mar Baselios Movement.

കുട്ടികള്‍ വൈകാരിക-ആത്മീയ പക്വത ഉള്ളവരായി വളരണം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: സഭയുടെയും സമൂഹത്തിന്‍റെയും സുസ്ഥിര ഭാവിക്ക് ഇന്നത്തെ കുട്ടികള്‍ക്ക് ബുദ്ധിവളര്‍ച്ചയോടൊപ്പം വൈകാരിക- ആത്മീയ പക്വത കൈവരിക്കാുളള സാഹചര്യം സ്യഷ്ടിക്കാന്‍  മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ്  ദ്വിതീയന്‍ കാതോലിക്ക ബാവാ.

    പൗരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍റെ വാര്‍ഷിക  സമ്മേളനം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖപ്രതിഭയായിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം അദ്ധ്യാപകനായി അുസ്മരിക്കപ്പെടാനാണ് ആഗ്രഹിച്ചിരുന്നതെന്ന കാര്യം ഒരോ അദ്ധ്യാപകനും അഭിമാനത്തോടെ ഓര്‍മ്മിക്കുകയും കുട്ടികള്‍ക്ക് മാത്യകയായി ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു.

    സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍  പ്രസിഡന്‍റ് ഡോ. യാക്കോബ് മാര്‍  എെറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, അലക്സിയോസ് മാര്‍ യൌസേബിയസ്, ഫാ.ഡോ. ഒ. തോമസ്, ഫാ.ഡോ. റെജി മാത്യൂ, ഫാ.ഡോ. ബിജേഷ് ഫിലിപ്പ്, ഫാ.റ്റി.പി കുര്യന്‍, സണ്‍ഡേസ്കൂള്‍ പ്രതിഭ എബിന്‍ ജേക്കബ് മാത്യൂ, സണ്‍ഡേസ്കൂള്‍പ്രവീണ്‍ തോമസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വേദവചനഭൂഷണ്‍ എഫ്രേം ജോസഫ് വേദ വായനയും, ഗാനസുഗന്ധി ശില്പാ ജോര്‍ജ്ജ് ഗാനാലാപനവും നടത്തി.  The sundayschool എന്നപ്രസിദ്ധീകരണത്തിന്‍റെ പ്രകാശനവും നടന്നു.