സെന്റ് തോമസ് യുവജന പ്രസ്ഥാനം
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു.
മനാമ: ഭാരതത്തിലെ യുവാക്കളെ ഒരു നല്ല ഭാവിക്കായി സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ണുനീര്‍ പ്രണാമങ്ങളോടെ അനുസ്മരിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന സംഘടനയായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
ആഗസ്റ്റ് 1 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരത്തിന് ശേഷം കത്തീഡ്രലില്‍ വെച്ച് ഇടവക സഹ വികാരിയും പ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടവകയിലെ മുതിര്‍ന്ന അംഗവും ബഹറിന്‍ ഒ. ഐ. സി. സി. പ്രസിഡണ്ടഉം ആയ ശ്രീ. രാജു കല്ലും പുറം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ഥാനത്തിന്റെ അനുശോചന പ്രമേയം സെക്രട്ടറി ക്രിസ്റ്റി പി. വര്‍ഗീസ് അവതരിപ്പിച്ചു.
കത്തീഡ്രല്‍ സെക്കട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ,പ്രസ്ഥാനം അംഗമായ അനില്‍ ചാക്കോ എന്നിവര്‍ അനുസ്മരണ പ്രസംഗവും നടത്തി. പ്രസ്ഥാനം അംഗവും ബഹറിന്‍ കേരള സമാജം മെമ്പെര്‍ഷിപ്പ് സെക്കട്ടറിയുമായ ബിനു വേലിയില്‍, കാരിക്കേച്ചറിലൂടെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചത് ഏറെ വെത്യസ്തത പുലര്‍ത്തി. കത്തീഡ്രല്‍ ആക്ടിഗ് ട്രസ്റ്റി പ്രിന്‍സ് എബ്രഹാമും ഈ യോഗത്തില്‍ സന്നിഹതനായിരുന്നു. പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ജോണ്‍ രാജു സ്വാഗതവും, ട്രഷറാര്‍ സജി ചാക്കോ നന്ദിയും അറിയിച്ചു.
ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണം ഇടവക സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ് ഉദ്ഘാടം ചെയ്യുന്നു.
കാരിക്കേച്ചറിലൂടെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ, ബിനു വേലിയില്‍ വരക്കുന്നു.