എം. എസ്. വിശ്വനാഥന്‍റെ നിര്യാണത്തില്‍ പ. കാതോലിക്കാ ബാവാ അനുശോചിച്ചു

bava_ms ms_mosc

ചെന്നൈ : പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വാനാഥന്‍റെ (87)  നിര്യാണത്തത്തില്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. എം.എസ് വിശ്വനാഥന്‍റെ വേര്‍പാട് സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണെന്നും പരിശുദ്ധ ബാവാ പ്രസ്താവിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30 ഒാടെ ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതം നല്‍കുകയും, അഞ്ചൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. മദ്രാസില്‍ നടന്ന കാതോലിക്കേറ്റ് ശതാബ്ദിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവാ എം.എസ്. വിശ്വനാഥനെ പൊന്നാടയണിയിച്ച്  ആദരിച്ചിരുന്നു. കാതോലിക്കേറ്റ് ശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹം തന്നെ സംഗീതം പകര്‍ന്ന് അദ്ദേഹം തന്നെ തേതൃത്വം നല്‍കിയ നൂറംഗ ക്വയറിന്‍റെ ഗാനാലാപനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒാര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ, ജിജി മാത്യു വാകത്താനം ആദരാജ്ഞാലി അര്‍പ്പിച്ചു.