Mini Site about HB Joseph Mar Dionysius II
കുന്നംകുളം: പരുമല സെമിനാരി, എം.ഡി.സെമിനാരി എന്നിവയുടെ സ്ഥാപകനും, കേരള നവോത്ഥാന നായകനും, ആധുനിക മലങ്കര സഭയുടെ ശില്‍പ്പിയുമായ സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ പിതാവിന്‍റെ 106 -ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 ജൂലൈ 17,18 (വെള്ളി, ശനി) എന്നീ തീയതികളില്‍ ആര്‍ത്താറ്റ് സെന്‍റ്.ഗ്രീഗോറിയോസ് അരമന ചാപ്പലില്‍ വച്ച് ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നതാണ്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതാണ്. 17 -ാം തീയതി വെള്ളിയാഴ്ച്ച വൈകിയിട്ട് ഏഴ് മണിക്ക് സന്ധ്യാ നമസ്ക്കാരവും, പ്രദിക്ഷണവും പിറ്റെന്ന് രാവിലെ ഏഴ് മണിക്ക് വിശുദ്ധ കുര്‍ബാനയും പ്രദിക്ഷണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.



