ഓറഞ്ച്ബർഗ് സെന്റ് ജോൺസ് പളളിയിൽ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം

stgeorge-church-orangeberg

ന്യൂയോർക്ക്∙ വി. മാർത്തോമ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായ്ക്കും ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ നിക്കോളാസ് മെത്രാപ്പോലീത്തായ്ക്കും ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് പളളിയിൽ ഭക്തി നിർഭരമായ സ്വീകരണം നൽകുന്നു.

ജൂലൈ 4ശനിയാഴ്ച വൈകിട്ട് ആറിന് പളളി അങ്കണത്തിൽ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയെയും ഇടവക മെത്രാപ്പോലീത്തായേയും വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ വൈദിക ശ്രേഷ്ഠൻ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നടക്കുന്ന സന്ധ്യാ നമസ്ക്കാരത്തിനുശേഷം പരി. ബാവാ തിരുമനസുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും. 8.30 ന് ഡിന്നറോടുകൂടി ഒന്നാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയാകും.

ജൂലൈ 5 ഞായറാഴ്ച രാവിലെ 8.30 ന് പരിശുദ്ധ പിതാവിന്റെ പ്രധാന കാർമ്മികത്വത്തിലും ഇടവക മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും നിരവധി വൈദീക ശ്രേഷ്ഠരുടെ സഹകരണത്തോടെ വി. കുർബാന അർപ്പിക്കും. 11.30 ന് ശ്ലൈഹിക വാഴ് വും, 12.30 ന് സ്നേഹ വിരുന്നോടെ പെരുന്നാൾ ശുശ്രൂഷ സമാപിക്കും.

ഉച്ചയ്ക്കുശേഷം 2.30 ന് പരിശുദ്ധ കാതോലിക്ക ബാവായേയും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളാസ്, നിരണം ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിനേയും വൈദിക ട്രസ്റ്റി റവ. ഫാ. ജോൺസ് കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ് എന്നിവരെയും ദേവാലയത്തിലേക്ക് ഭക്തിപൂർവ്വം ആനയിക്കും. തുടർന്ന് 3.30 ന് കൂടുന്ന സമ്മേളനത്തിൽ ഓരോ ഇടവകയിൽ നിന്നുമുളള സഭാ മക്കൾ പരിശുദ്ധ സഭയോടും കാതോലിക്കാ സിംഹാസനത്തോടും പരിശുദ്ധ പിതാവിനോടും ഉളള നിത്യമായ കൂറിന്റെയും സ്നേഹത്തിന്റെയും ഉടമസ്ഥതയുടെയും പ്രതീകമായ കാതോലിക്കേറ്റ് നിധിയിലേക്ക് ഓരോ ഇടവകയിൽ നിന്നും വികാരിയും ട്രസ്റ്റിയും സെക്രട്ടറിയും ചേർന്ന് സമർപ്പിക്കുന്ന കാഴ്ച പരി. പിതാവ് സ്വീകരിച്ച് അനുഗ്രഹിക്കും.

പരിശുദ്ധ പിതാവിന്റെ ഇടവകയിലെ പ്രഥമ ശ്ലൈഹിക സന്ദർശനം വൻ വിജയം ആക്കുന്നതിന് വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശേരിൽ, ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി പ്രസാദ് പി. ഈശോ, ജനറൽ കൺവീനർ കെ. ജി. ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ : 203 508 2690 അജിത്ത് വട്ടശേരിൽ: 845 821 0627 ജോർജ് വർഗീസ് : 201 926 4875 ഫിലിപ്പ് ഈശോ :845 826 3789 കെ. ജി. ഉമ്മൻ : 914 623 3055

അജിത്ത് വട്ടശേരിൽ കൗൺസിൽ മെംബർ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ്.