ഫാ. മാത്യു സഖറിയായ്ക്ക്‌ സ്വീകരണം നൽകി

Fr._Mathew_Zachariah_-_Arrival_20-6-15

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക സൺഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, നിരണം ഭദ്രാസനത്തിലെ ഓ.വി.ബി.എസ്‌. സംഗീത പരിശീലകനായ ഫാ. മാത്യു സഖറിയായ്ക്ക്‌, മഹാ ഇടവക സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, ഇടവക സെക്രട്ടറി ജോജി ജോൺ, സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്‌, സെക്രട്ടറി സിസിൽ ചാക്കോ, ഓ.വി.ബി.എസിന്റെ ചുമതല വഹിക്കുന്ന ജോൺ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ജൂലൈ 2 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആരംഭിക്കുന്ന ക്ലാസുകൾ ജൂലൈ 16-നു അവസാനിക്കും.