കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയില്‍ ഒ.വി.ബി.എസ്‌.

ovbs_2015

 
കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക സൺഡേ സ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ജൂലൈ 2-ന്‌ നാഷണൽ ഇവാ ഞ്ചലിക്കൽ ചർച്ച്‌ അങ്കണത്തിൽ ആരംഭിക്കും. ‘ഉയരത്തിലുള്ളത്‌ അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയ ത്തിന്റെ അടിസ്ഥാനത്തിൽ, പുറമറ്റം സെന്റ്‌ മേരീസ്‌ ഇടവക വികാരിയും, നിരണം ഭദ്രാസനത്തിലെ ഓ.വി.ബി.എസ്‌. സംഗീത പരിശീലകനുമായ റവ. ഫാ. മാത്യു സഖറിയാ ക്ലാസുകൾക്ക്‌ നേതൃത്വം നൽകും. 
   
ഏകദേശം 700-ഓളം കുട്ടികളെയും 70-ഓളം അദ്ധ്യാപകരെയും ഉൾപ്പെടുത്തി, വെള്ളി, ഞായർ ഒഴികെ യുള്ള ദിവസങ്ങളിൽ വൈകിട്ട്‌ 4 മുതൽ 6.30 വരെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂലൈ 16-ന്‌ സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപടികളും പൊതു സമ്മേളനവും ഉണ്ടായിരിക്കും.