മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുപ്രധാന കേന്ദ്രങ്ങളായ കോട്ടയം പഴയ സെമിനാരി, പരുമല സെമിനാരി, തിരുവിതാംകോട് അരപ്പള്ളി, പീരുമേട് കോഫി എസ്റ്റേറ്റ് എന്നിവടങ്ങളിലേക്ക് പുതിയ മാനേജര്‍മാരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.
2006 ഏപ്രില്‍ മാസം 1-ാം തീയതി മുതല്‍ കോട്ടയം പഴയ സെനമിനാരി മാനേജര്‍ ആയിരുന്ന ഫാ. എം.സി. കുറിയാക്കോസ് ആണ് പരുമല സെമിനാരിയുടെ പുതിയ മാനേജരായി നിയമിതനായിരിക്കുന്നത്. പീരുമേട് കോഫി എസ്റ്റേറ്റിന്‍റെ ചുമതലയുണ്ടായിരുന്ന കെ.എം. സഖറിയാ റമ്പാന്‍ കോട്ടയം പഴയ സെമിനാരിയുടെ പുതിയ മാനേജരായി ചുമലയേല്‍ക്കും. പരുമല സെമിനാരിയുടെ അസിസ്റ്റന്‍റ് മാനേജരായിരുന്ന ഫാ. അലക്സാണ്ടര്‍ പി. ദാനിയേല്‍ തിരുവിതാംകോട് അന്താരാഷ്ട്ര മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ മാനേജരാകും. തിരുവിതാംകോട് അരപ്പള്ളിയുടെ മാനേജരായിരുന്ന ബര്‍സ്ലീബി റമ്പാന്‍ ആണ് പീരുമേട് കോഫി എസ്റ്റേറ്റിന്‍റെ പുതിയ മാനേജര്‍.
2015 ജൂലൈ 15 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുന്നത്.



