അബുദാബി : ഇക്കഴിഞ്ഞ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ യു.എ. ഇ. യിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവാഗങ്ങളായ വിദ്യാർഥികളെ കഴിഞ്ഞ വെള്ളിയാഴ്ച കുർബാനനന്തരം നടന്ന ചടങ്ങിൽ വച്ചു അനുമോദിച്ചു. ഇടവക വികാരി റവ. ഫാ . M.C. മത്തായി മാറാച്ചേരിൽ സഹ. വികാരി റവ. ഫാ . ഷാജൻ വറുഗിസ് എന്നിവർ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം നല്കി .
ചടങ്ങിൽ ഇക്കൊല്ലത്തെ ഷെയ്ക്ക് ഹംദാൻ അവാർഡ് ജേതാവും, സ്റ്റാർ സ്പെല്ലർ വിജയിയും , ഷാർജ ഭരണാധികാരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള “ഷാർജ അവാർഡ്” ന്റെ കഴിഞ്ഞ വർഷത്തെ വിജയിയുമായ കത്തിഡ്രല്‍ ഇടവാഗം കാൻഡെയ്സ് സാറാ സിജുവിനെ പൂച്ചെണ്ടുകൾ നല്കി ആദരിക്കുയും ചെയ്തു . ഇടവക ട്രസ്റ്റി ശ്രീ. എ . ജെ ജോയ്കുട്ടി , സെക്രടറി ശ്രീ. സ്റ്റീഫൻ മല്ലേൽ എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിക്കുകയുണ്ടായി .


