ജൈവകൃഷി പ്രോത്സാഹനവുമായി മലങ്കര ഒാര്‍ത്തഡോക്സ് സഭ

jaiva_krishi

കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍ദ്രഹരിതം എന്ന പേരില്‍ ജൈവകൃഷി പ്രോത്സാഹന പദ്ധതി ജൂണ്‍ 7 ഞായറാഴ്ച ആരംഭിക്കുന്നു. ആര്‍ദ്ര പ്രസിഡന്‍റ്  അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ മീനടം നോര്‍ത്ത് സെന്‍റ് മേരീസ് ഒാര്‍ത്ത‍ഡോക്സ് ഇടവകയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു. ഇടവകാംഗങ്ങള്‍ക്ക് പച്ചക്കറി തൈകളും ഗ്രോ ബാഗും വിതരണം ചെയ്യുന്നു. ജൈവകൃഷി വിദഗ്ധന്‍ പി.എ. എെസക്ക് (ചെങ്ങന്നൂര്‍) ക്ലാസ്സെടുക്കും. ആര്‍ദ്ര സെക്രട്ടറി അഡ്വ. ഡോ. എെസക്ക് പാന്പാടി, ഫാ. ഫിലിപ്പ് കെ. പോള്‍ (വികാരി) അഡ്വ. ബേബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.